പുഷ്പമേള 19 മുതല്‍ നീലഗിരിക്ക് ഇനി ആഘോഷം
ഊട്ടി: മെയ് മാസം നീലഗിരിയില്‍ മേളകളുടെ മാസം. 121ാമത് ഊട്ടി പുഷ്പമേളയുടെ ഭാഗമായാണ് നീലഗിരിയുടെ വിവിധ മേഖലകളില്‍ പുഷ്പമേള, റോസ്‌മേള, പഴവര്‍ഗമേള, പച്ചക്കറിമേള, സുഗന്ധവ്യഞ്ജന പ്രദര്‍ശന മേള എന്നിവ നടക്കുന്നത്.
മെയ് ആദ്യവാരം ആരംഭിക്കുന്ന മേളകള്‍ 28ന് അവസാനിക്കും. മെയ് 19, 20, 21 തിയതികളിലാണ് പ്രധാന മേളയായ പുഷ്പമേള നടക്കുക. മെയ് ആറ്, ഏഴ് തിയതികളില്‍ കോത്തഗിരി നെഹ്‌റുപാര്‍ക്കില്‍ പച്ചക്കറി മേളയും മെയ് 13, 14 തിയതികളില്‍ ഊട്ടി വിജയനഗരം റോസ് ഗാര്‍ഡനില്‍ റോസ്‌മേളയും മെയ് 12, 13, 14 തിയതികളില്‍ ഗൂഡല്ലൂരില്‍ സുഗന്ധവ്യഞജന പ്രദര്‍ശന മേളയും മെയ് 27, 28 തിയതികളില്‍ കുന്നൂര്‍ സിംസ് പാര്‍ക്കില്‍ പഴവര്‍ഗങ്ങളുടെ മേളയും നടക്കും.
മേള വന്‍വിജയമാക്കാന്‍ പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാവണമെന്ന് സംസ്ഥാന കൃഷിവകുപ്പ് ഡയറക്ടര്‍ അര്‍ച്ചന പട്‌നായിക് പറഞ്ഞു.
ജില്ലാ കലക്ടര്‍ പി ശങ്കര്‍, നീലഗിരി എസ്.പി മുരളിറംബ, ഡി.ആര്‍.ഒ ഭാസ്‌കരപാണ്ഡ്യന്‍ എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."