കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും
തിരുവനന്തപുരം: കോടതിവിധി പ്രകാരം അടച്ചുപൂട്ടിയ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് എ.യു.പി.എസ്, പാലാട്ട് എ.യു.പി.എസ്, തൃശൂര്‍ കിരാലൂര്‍ പി.എം.എല്‍.പി.എസ്, മലപ്പുറം മങ്ങാട്ടുമുറി എ.എം.എല്‍.പി.എസ് എന്നിവയാണ് മന്ത്രിസഭ ഏറ്റെടുക്കുക. സ്‌കൂളുകളുടെ നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കും. 20 കോടിയോളം രൂപയുടെ സാമ്പത്തികബാധ്യതയാണ് ഈ സ്‌കൂളുകള്‍ ഏറ്റെടുക്കന്നതോടെ സര്‍ക്കാരിന് വരുന്നത്. കോടതി വിധി പ്രകാരമാണ് ഈ നാലു സ്‌കൂളുകളും പൂട്ടിയത്. എന്നാല്‍, അടച്ചുപൂട്ടലിനെതിരേ ശക്തമായ ജനപ്രക്ഷോഭം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന സര്‍ക്കാര്‍ ഈ സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.
മലാപ്പറമ്പ് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ ആറു കോടിയോളം രൂപ മാനേജ്‌മെന്റിന് നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി മന്ത്രിസഭയെ അറിയിച്ചിരുന്നു. നിലവിലെ നിയമപ്രകാരം ഒരു വര്‍ഷം മുമ്പ് നോട്ടീസ് നല്‍കിയാല്‍ സ്‌കൂള്‍ പൂട്ടാന്‍ മാനേജര്‍ക്ക് അവകാശമുണ്ട്. ഈ നിയമം ഭേദഗതി ചെയ്യാന്‍ എളുപ്പമല്ലാത്തതിനാലാണ് നിയമസഭയുടെ അനുമതിയോടെ നഷ്ടപരിഹാരം നിശ്ചയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."