കാവി വസ്ത്രമണിഞ്ഞ് ഭിക്ഷയാചിച്ചിരുന്ന തസ്‌ക്കരന്‍ പിടിയില്‍
മാന്നാര്‍. കാവി വസ്ത്രം മേല്‍ മുണ്ടായി ധരിച്ച് നെറ്റിയില്‍ ഭസ്മക്കുറിയണിഞ്ഞ് ഒരു കയ്യില്‍ ബിഗ് ഷോപ്പറും മറുകയ്യില്‍ മയില്‍ പീലിയും തളികയില്‍ ഭസ്മ പൊടിയുമേന്തി പകല്‍ സമയം യാചനയും രാത്രിയില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണവും പതിവാക്കിയിരുന്ന തസ്‌ക്കരന്‍ പിടിയിലായി.
ഹരിപ്പാട് മുട്ടം പാര്‍വ്വതി മന്ദിരത്തില്‍ വാസുദേവന്‍ പിള്ളയുടെ മകന്‍ ഹരിദാസിനെയാണ് മാന്നാര്‍ പൊലിസ് പിടികൂടിയത്. കുന്നത്തൂര്‍ ശ്രീ ദുര്‍ഗാ ദേവി ക്ഷേത്രത്തിലെ കോയിക്കല്‍ നടയില്‍ വച്ചിരുന്ന കാണിക്കവഞ്ചി മോഷണം പോയതിനെ തുടര്‍ന്ന് ക്ഷേത്ര പ്രസിഡന്റ് 19.02.2018 ല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടന്നു വരവേ സി.സി ടി.വിയില്‍ പതിഞ്ഞ കാവി വസ്ത്ര ധാരിയെ കണ്ടെത്തുകയും ചെയ്തു.
ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പരസ്പര വിരുദ്ധമായ സംസാരമായതിനാല്‍ മാനസികരോഗിയാണെന്ന് തോന്നിയതിനാല്‍ വിട്ടയക്കുകയും ചെയ്തു.
ദിവസങ്ങള്‍ക്ക് ശേഷം ഹരിദാസിനെ സംശയാസ്പദമായ സാഹചര്യത്തില്‍ വീണ്ടും ക്ഷേത്ര പരിസരത്ത് വച്ച് പിടികൂടുകയും ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുറ്റം സമ്മതിക്കുകയും തൊണ്ടി സാധനങ്ങള്‍ കണ്ടെത്തുന്നതില്‍ പൊലീസിനെ കുഴപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."