ആദൂര്‍ റോഡ് പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു
എരുമപ്പെട്ടി: കടങ്ങോട് ഗ്രാമപഞ്ചായത്തിലെ വെള്ളറക്കാട് ആദൂര്‍ റോഡ് പുനര്‍നിര്‍മാണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന റോഡിലൂടെയുള്ള യാത്ര ജനങ്ങള്‍ക്ക് ദുരിതപൂര്‍ണമായിരിക്കുകയാണ്. റാഡിലെ ടാറും മെറ്റലും മുഴുവനായും അടര്‍ന്ന് കുണ്ടും കുഴികളും രൂപപ്പെട്ട അവസ്ഥയിലാണുള്ളത്. തകര്‍ന്ന് കിടക്കുന്ന റോഡിലൂടെയുള്ള കാല്‍നടയാത്ര പോലും ദുസഹമായിരിക്കുകയാണ്.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തിലെ മുക്കിലും മൂലയിലും പുതിയ റോഡുകള്‍ കോണ്‍ക്രീറ്റു ചെയ്യാന്‍ മത്സരം നടക്കുമ്പോള്‍ നിലവിലുള്ള റോഡുകളുടെ ദുരവസ്ഥ പരിഹരിക്കുന്നതിന് അധികൃതര്‍ തയാറാകാത്തതാണ് നാട്ടുകാര്‍ക്കിടയില്‍ ആദൂര്‍ റോഡ് പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."