ഷമേജ് വധം: മൂന്ന് സി.പി.എമ്മുകാര്‍ റിമാന്‍ഡില്‍
തലശ്ശേരി: ആര്.എസ്.എസ് പ്രവര്ത്തകന് ന്യൂമാഹി ഈച്ചിയിലെ പെരിങ്ങാടിപറമ്പത്ത് വീട്ടില്‍ യു.സി ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബുധനാഴ്ച അറസ്റ്റിലായ മൂന്നു സി.പി.എം പ്രവര്‍ത്തകരെ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു.
ന്യൂമാഹി ബൈത്തുല്‍ ഫയീം വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (49), ചെറുകല്ലായി പുതിയപറമ്പത്ത് സജീഷ് എന്ന ഷാജി (45), ന്യൂമാഹി കുന്നാംകുളം ഹൗസില്‍ രഹിന്‍ എന്ന കുടും (28) എന്നിവരെയാണു സി.ഐ കെ.ഇ പ്രേമചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തിരുന്നത്. ഷമേജിനെ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി വലിച്ചു താഴെയിറക്കിയവാണ് ഇപ്പോള്‍ റിമാന്‍ഡിലായ പ്രതികളെന്നു പൊലിസ് കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍വിട്ട പ്രതികളായ ന്യൂമാഹി ചെറുകല്ലായി സ്വദേശികളായ മലയങ്കര മീത്തലെ വീട്ടില്‍ ഷാജി (36), പുതിയപറമ്പത്ത് ഷബിന് (27), പള്ളൂരിലെ നടയന്റവിടെ ലിജിന്‍ ചന്ദ്രന് എന്ന ലിച്ചു (27) എന്നിവരെ ഇന്നലെ പൊലിസ് തിരികെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."