HOME
DETAILS

ഗെയ്ക്ക്‌വാദിന് മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

  
backup
March 25 2017 | 18:03 PM

%e0%b4%97%e0%b5%86%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b1%e0%b4%bf


ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ ജീവനക്കാരനെ മര്‍ദിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്‌വാദിന് മുന്നറിയിപ്പുമായി പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ഇത്തരം വിഷയങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്ന് ഉദ്ധവ് വ്യക്തമാക്കി. വിഷയത്തെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉദ്ധവ് പറഞ്ഞു. സംഭവത്തില്‍ ഗെയ്ക്ക്‌വാദിനോട് അദ്ദേഹം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമത്തെ ഒരു തരത്തിലും പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ല. ഗെയ്ക്ക്‌വാദിന്റെ നടപടി പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും ഉദ്ധവ് പറഞ്ഞു. ഇന്നലെ രാവിലെ ഉദ്ധവുമായി ഗെയ്ക്ക്‌വാദ് കൂടിക്കാഴ്ച്ച നടത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ പ്രസ്താവനയെ തുടര്‍ന്ന് കൂടിക്കാഴ്ച്ച ഒഴിവാക്കുകയായിരുന്നു. നേരത്തെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ സഞ്ചയ് റൗട്ട് ഗെയ്ക്ക്‌വാദിനെ ന്യായീകരിച്ചിരുന്നു.
അദ്ദേഹത്തിന്റെ നടപടിയില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും റൗട്ട് പറഞ്ഞു. ഗെയ്ക്ക്‌വാദ് ബിസിനസ് ക്ലാസ് ബുക്ക് ചെയ്തിട്ടും ഇക്കണോമിക് ക്ലാസില്‍ ഇരിക്കാന്‍ എയര്‍ ഇന്ത്യാ ജീവനക്കാര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ജീവനക്കാരനെ മര്‍ദിച്ചത്. അക്രമത്തിന് പ്രേരിപ്പിച്ചത് എയര്‍ ഇന്ത്യയാണെന്നും റൗട്ട് ആരോപിച്ചു. എന്നാല്‍ പാര്‍ട്ടിയിലെ മറ്റുള്ള നേതാക്കളെല്ലാം ഗെയ്ക്ക്‌വാദിനെ തള്ളിപറഞ്ഞിട്ടുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago