HOME
DETAILS
MAL
കോട്ടയത്ത് നിപാ ഇല്ല; നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരണം
backup
May 25 2018 | 09:05 AM
കോട്ടയം: കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടു പേര്‍ക്ക് നിപാ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജില്‍ പേരാമ്പ്ര സ്വദേശിയും പാത്താമുട്ടം സ്വദേശിയുമാണ് ചികിത്സയില്‍ കഴിയുന്നത്.
കോട്ടയത്ത് ട്രെയിനിലെത്തിയ പേരാമ്പ്ര സ്വദേശി പനിമൂലം അവശത തോന്നിയതിനെ തുടര്‍ന്ന് നേരിട്ട് മെഡിക്കല്‍ കോളജില്‍ എത്തുകയായിരുന്നു. നിരീക്ഷണത്തിലായിരുന്ന ഇയാള്‍ക്ക് നിപയില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സിനെയാണ് നിപ ബാധയെന്ന സംശയത്തില്‍ ആശുപത്രിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."