HOME
DETAILS

സമൂഹമാധ്യമങ്ങളിലെ സദാചാര പൊലിസ്

  
backup
March 25 2017 | 19:03 PM

%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%a6%e0%b4%be%e0%b4%9a%e0%b4%be

വാട്‌സ് ആപ്പുകളിലും മറ്റു സാമൂഹമാധ്യമങ്ങളിലും സദാചാര പൊലിസാകുന്നവര്‍ കൂടിവരുന്നു. പലപ്പോഴും വാട്‌സ് ആപ്പുകളിലെ സ്ഥിരം കാഴ്ചയാണ് ഒരു വ്യക്തിയുടെ ചിത്രവും അതിനോടനുബന്ധിച്ചുള്ള കുറിപ്പുകളും സന്ദേശങ്ങളും.
'ഇത് അന്യമതസ്ഥന്റെ കൂടെ ഒളിച്ചോടിയ പെണ്‍കുട്ടി, ഇവര്‍ പിഞ്ചുകുട്ടിയെ പീഡിപ്പിച്ചവര്‍, ഈ വണ്ടി മോഷണം പോയിട്ടുണ്ട്, ഇവന്‍ കല്യാണ വീരന്‍ എന്നിങ്ങനെ പോകുന്നു അടിക്കുറിപ്പുകള്‍.
പലപ്പോഴും ഇങ്ങനെയുള്ള വാര്‍ത്തകള്‍ക്ക് യാതൊരു ആധികാരികതയും ഉണ്ടാവില്ല. പലരും ഇത്തരം വാര്‍ത്തകള്‍ കാണുന്ന മുറയ്ക്ക് സകല ഗ്രൂപ്പുകളിലേക്കും എന്തോ വലിയ നന്മ ചെയ്യുകയാണെന്ന രീതിയില്‍ കണ്ണുമടച്ചങ്ങ് ഫോര്‍വേഡ് ചെയ്യുകയും ചെയ്യും.
ഇത് പറയാന്‍ കാരണം, കഴിഞ്ഞദിവസം പത്രത്തില്‍ ഒരു വാര്‍ത്ത കാണാനിടയായി. കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് മോഷ്ടാക്കളാണെന്ന് തെറ്റിദ്ധരിച്ച് മര്‍ദിച്ചത്രേ! കാരണം, ഇതുപോലുള്ള വാട്‌സ് ആപ്പ് സന്ദേശം തന്നെ.
സത്യത്തില്‍ അവര്‍ നിരപരാധികളായിരുന്നു. കൂട്ടുകാര്‍ ആരോ 'പണി' കൊടുത്തതാണത്രേ.! ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാക്കിന്റെ ബീഫിന്റെ പേരിലുള്ള കൊലപാതകം നടക്കുന്നത് ഇത്തരത്തില്‍ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ച വാര്‍ത്തകളാണെന്ന് നാം ഓര്‍ക്കണം.
നാം ഒരുപക്ഷേ വളരെ നിരുപദ്രവകരമെന്ന് കരുതി ചെയ്യുന്ന ഇത്തരം ഫോര്‍വേഡ് മെസേജുകള്‍, ആ വാര്‍ത്ത അസത്യമാണെങ്കില്‍ അത് ആ വ്യക്തിക്കും കുടുംബത്തിനുമുണ്ടാക്കുന്ന വിഷമം വളരെ വലുതായിരിക്കും.
മരണമോ മറ്റോ സംഭവിച്ചാല്‍ പോലും ഒരുപക്ഷേ അതിന് ഉത്തരവാദി അറിയാതെ തന്നെ നമ്മളായിത്തീരും. അതുകൊണ്ട് ഇത്തരത്തിലുളള വാര്‍ത്തകള്‍ കാണുമ്പോ
ള്‍ കണ്ണും പൂട്ടി പ്രചരിപ്പിക്കു
ന്ന സ്വഭാവം നാം മാറ്റിയേ തീരൂ.

മുഹമ്മദ് ഷരീഫ്,
പടിഞ്ഞാറത്തറ

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago