ട്രോളിങ് നിരോധനം: കടല്‍ സമ്മേളനം നടത്തുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍
കൊച്ചി:ട്രോളിങ് നിരോധനം 90 ദിവസമാക്കണമെന്നാവശ്യപ്പെട്ടും കടല്‍മണല്‍ ഖനന നീക്കത്തിനെതിരെയും കടല്‍ സമ്മേളനം നടത്തുമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊളിലാളി ഫെഡറേഷന്‍.മെയ് ആറിന് നൂറുക്കണക്കിന് വള്ളങ്ങളെ അണിനിരത്തിയാണ് കടല്‍ സമ്മേളനം സംഘടിപ്പിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ട്രോളിങ് നിരോധനം 62 ദിവസമാക്കാന്‍ തീരുമാനിച്ചിട്ടും 45 ദിവസം മതിയെന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് പ്രതിഷേധാര്‍ഹമാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുമായി ആലോചിക്കാതെയാണ് സത്യവാങ്മൂലം നല്‍കിയത്. കടല്‍മണല്‍ ഖനനം നടത്താനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കാത്തപക്ഷം ഖനനത്തിനെത്തുന്ന കമ്പിനികളെ വള്ളങ്ങള്‍ നിരത്തി തടയുമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കടല്‍ മണല്‍ ഖനനത്തിനെ എതിര്‍ത്ത ഇടതുപക്ഷം അധികാരത്തിലേറിയപ്പോള്‍ ഈ പദ്ധതിയുമായി മുന്നോട്ട് വന്നെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.പെരിയാറിനെ മാലിന്യമുക്തമാക്കുന്നതിന് നടത്തുന്ന ജനകീയ സമരങ്ങള്‍ക്ക് പിന്തുണനല്‍കുമെന്നും ഫെഡറേഷന്‍ അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.പി.ജോണ്‍, ജനറല്‍ സെക്രട്ടറി ജാക്‌സണ്‍ പൊള്ളയില്‍, വൈസ് പ്രസിഡന്റ് വി.ഡി. മജീന്ദ്രന്‍, ജില്ലപ്രസിഡന്റ് പി.വി. വില്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."