ലണ്ടന്‍ പാര്‍ലമെന്റ് ആക്രമണം: പ്രതി ഒറ്റക്കായിരുന്നുവെന്ന് പൊലിസ്
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണം നടത്തിയ ഖാലിദ് മസൂദ് ഒറ്റക്കായിരുന്നുവെന്ന് മെട്രോലിറ്റന് പൊലിസ്. മറ്റാക്രമണങ്ങളൊന്നും നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും പൊലിസ് വക്താവ് പറഞ്ഞു. ഇയാള്‍ എന്തിനാണ് ഈ കൃത്യം നടത്തിയതെന്ന് അറിയില്ലെന്ന് ഡപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു പ്രതികരിച്ചു. രാജ്യത്തെ ജനങ്ങള്‍ക്കും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും ഇതിനുള്ള ഉത്തരം ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി. മസൂദിനെ കുറിച്ച് അറിയുന്നവര്‍ പൊലിസിനോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുധനാഴ്ച നടന്ന ആക്രമണത്തില്‍ മസൂദ് ഉള്‍പെടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. വാടകക്കെടുത്ത കാറിലാണ് ഇയാള്‍ സംഭവസ്ഥലത്തെത്തിയത്. പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലുണ്ടായിരുന്ന പൊലിസ് ഓഫീസര്‍ പാമറെ ഇയാള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."