കുമ്പളം അടിപ്പാതയില്‍ വഴിവിളക്കില്ല; കൂരിരുട്ടില്‍ രാത്രി യാത്രക്കാര്‍ ദുരിതത്തില്‍
നെട്ടൂര്‍: ദേശീയപാതയില്‍ കുമ്പളം റെയില്‍വേ സ്റ്റേഷന്‍ സ്റ്റോപ്പിന് സമീപമുള്ള അടിപ്പാത രാത്രികാലങ്ങളില്‍ കൂരിരുട്ടിലാകുന്നു. ഇത് സൗകര്യമാക്കി ഇതര സംസ് ഥാന തൊഴിലാളികളും പാതയോരത്ത് പാര്‍ക്ക് ചെയ്യുന്ന അതിഭാര വാഹങ്ങളിലെ തൊഴിലാളികളും സാമൂഹ്യ വിരുദ്ധരും കയ്യടക്കിയിരിക്കുകയാണിവിടം. തെരുവ് നായ ശല്യം വേറെയും .
ഏകദേശം ഇരുപത് അടി ഉയരത്തിലാണ് ഇവിടെ അപ്രോച് റോഡിലെ ബസ് സ്റ്റോപ്പ്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ഇവിടെ സ്വകാര്യ പങ്കാളിത്തത്തോടെ ചവിട്ടുപടികള്‍ നിര്‍മിച്ചത്. അടിപ്പാതയില്‍ സോളര്‍ വഴി വിളക്കുകളും സ്ഥാപിച്ചു. എന്നാല്‍ വിളക്കുകള്‍ കേടായതിനാല്‍ കൂരിരുട്ടിലാ യിരിക്കുകയാണിവിടം. ആറു മാസമായി ഇതാണു സ്ഥിതി. വിളക്കുകള്‍ നന്നാക്കുന്നത് തുടര്‍ച്ചയായി കേടാകുന്നത് സാമ്പത്തിക ബാധ്യത വരുത്തുന്നതായി സ്വകാര്യ ഏജന്‍സി പറയുന്നു. പേടിച്ചാണ് രാത്രിയായാല്‍ അടിപ്പാത വഴി യാത ചെയ്യുന്നതെന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ പറയുന്നു.
ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഹൈവേയിലെ നാലു വരിപ്പാത മുറിച്ചു കടന്ന് എതിര്‍ ദിശയിലുള്ള റോഡിലെത്തി താഴേക്ക് ഇറങ്ങുന്നത് ജീവന്‍ പണയം വച്ചാണ്. ഒട്ടേറെ പേര്‍ അപകടത്തില്‍ പെടുകയും ജീവഹാനിയും അംഗവൈകല്യവും സംഭവിച്ചതിരേ തുടര്‍ന്നാണ് പഞ്ചായത്ത് മുന്‍കൈ എടുത്ത് ഇവിടെ ചവിട്ടു പടികള്‍ നിര്‍മിച്ചത്. എന്നാല്‍ അതിന്റെ പ്രയോജനം കിട്ടാത്ത സ്ഥിതിയാണിപ്പോള്‍. റോഡിനു കിഴക്കു വശത്താണ് അതിഭാര വാഹനങ്ങള്‍ നിറുത്തിയിടുന്നതും ഇതര സംസ്ഥാനക്കാര്‍ വിഹരിക്കുന്നതും. അടിപ്പാതയിലെ ലൈറ്റുകള്‍ തെളിയിക്കുന്നതിന് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും സാമൂഹ്യ വിരുദ്ധരുടെ ശല്യം തടയുന്നതിന് പൊലിസ് നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."