'ദി ഫാളന്‍ ക്യാം' ദൂരദര്ശന് ഷോര്‍ട്ട് ഫിലിം റിയാലിറ്റി ഷോയുടെ ഫൈനലില്‍
പൂഞ്ഞാര്‍ : ദൂരദര്‍ശനും കേരള ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം റിയാലിറ്റി ഷോയുടെ ഫൈനലിലേയ്ക്ക് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് ഒരുക്കിയ ' ദി ഫാളന്‍ ക്യാം ' തെരഞ്ഞെടുക്കപ്പെട്ടു. 'തിങ്ക് ക്ലീന്‍ ' എന്ന ഈ റിയാലിറ്റി ഷോയുടെ 5 മിനിട്ട് ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് ഫാളന്‍ ക്യാം ഫൈനലില്‍ പ്രവേശിച്ചത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി നൂറുകണക്കിന് ഷോര്‍ട്ട് ഫിലിമുകളാണ് മത്സരത്തിനുണ്ടായിരുന്നത്.
യാദൃശ്ചികമായി വഴിവക്കില്‍ വീണുപോകുന്ന ഒരു മൊബൈല്‍ഫോണില്‍ പതിയുന്ന ദൃശ്യങ്ങളിലൂടെ ഇന്നത്തെ ചില പരിസ്ഥിതി പ്രശ്നങ്ങളാണ് ഈ ഹ്രസ്വചിത്രം ചൂണ്ടിക്കാട്ടുന്നത്. പൂര്‍ണ്ണമായും മൊബൈല്‍ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആശയവും ആവിഷ്കാരവും നിര്‍വ്വഹിച്ചത് സ്കൂളിലെ അധ്യാപകനായ ടോണി പുതിയാപറമ്പിലാണ്. അണിയറ പ്രവര്‍ത്തനങ്ങളെല്ലാം അന്റോണിയന്‍ ക്ലബ് അംഗങ്ങളായ എട്ടാം ക്ലാസിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് പൂര്‍ത്തീകരിച്ചിരിക്കുന്നു.
തിരുവനന്തപുരത്തുനടന്ന ഫൈനല്‍ സ്റ്റുഡിയോ ഷൂട്ടില്‍ സ്കൂളിനെ പ്രതിനിധീകരിച്ച് ടോണി പുതിയാപറമ്പില്‍, ജെയിംസിലിന് വര്‍ഗ്ഗീസ്, മെല്വിന് തോമസ് എന്നിവര്‍ പങ്കെടുത്തു.
സിനിമാ സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ കെ. ആര്. മോഹനന്റെ നേതൃത്വത്തിലുള്ള വിധികര്‍ത്താക്കള്‍ ഫിലിമിനെ വിലയിരുത്തുന്നതിനൊപ്പം പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളും അന്റോണിയന്‍ ക്ലബ്ബും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."