ലോക ഗ്ലോക്കോമാ വാരാചരണവും ഒപ്ടൊമെട്രി ദിനാഘോഷവും
എടപ്പാള്‍: റയ്ഹാന്‍ ഐ ഹോസ്പിറ്റലിന്റെയും റയ്ഹാന്‍ കോളജ് ഓഫ് ഒപ്‌ടോമെട്രിയുടെയും ഇന്ത്യന്‍ ഒപ്‌ടോമെട്രിസ്റ്റ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ ലോക ഒപ്‌ടോമെട്രി ദിനം ആഘോഷിച്ചു.
ഇതിന്റെ ഭാഗമായി എടപ്പാള്‍ ടൗണില്‍ നടത്തിയ 'വാക്കത്തോണ്‍' ചങ്ങരംകുളം എസ്.ഐ. മനീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. റൈഹാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സ് ജനറല്‍ മാനേജര്‍ ടി.കെ.സിറാജുദീന്‍, റെയ്ഹാന്‍ കോളജ് പ്രിന്‍സിപ്പല്‍ അന്‍വര്‍ ഷക്കീബ് എന്നിവര്‍ നേതൃത്വംനല്‍കിയ ചടങ്ങില്‍ റാപ്ട് പ്രസിഡന്റ് സി.പി.ഷാഹുല്‍ ഹമീദ്, സെക്രട്ടറി ചന്ദ്രബോസ് എന്‍ ഇല്ല്യാസ് എന്നിവര്‍ പങ്കെടുത്തു. ഒപ്‌ടോമെട്രി ദിനത്തോടനുബന്ധിച്ച് കുന്നംകുളം, എടപ്പാള്‍,പട്ടാമ്പി,കൂറ്റനാട്,ചങ്ങരംകുളം,പൊന്നാനി,കുറ്റിപ്പുറം,വളാഞ്ചേരി,പുത്തനത്താണി,തിരൂര്‍,രാമനാട്ടുകര,മഞ്ചേരി,തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ സൗജന്യ കാഴ്ചപരിശോധന, എക്‌സിബിഷന്‍,ഗ്ലോക്കാമ പരിശോധനകളും മറ്റു പരിപാടികളും റെയ്ഹാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സി.ഇ.ഒ. ഡോ. ടി.കെ. സലാഹുദ്ദീന്‍ നിര്‍വഹിച്ചു.
തുടര്‍ന്ന് നടന്ന തവനൂര്‍ വൃദ്ധസദനത്തിലെയും പ്രതീക്ഷാഭവനിലെയും അന്തേവാസികളുമൊന്നിച്ചുള്ള സ്‌നേഹസല്ലാപം തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ ഉദ്ഘാടനംചെയ്തു. ഉണ്ണി,വിപിന്‍,മുഹമ്മദ് സാദിഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."