HOME
DETAILS
MAL
ജപ്തി നടപടികളുടെ ഭാഗമായി വീട്ടില്‍ നിന്നിറക്കി വിടില്ല: മന്ത്രി ചന്ദ്രശേഖരന്
backup
May 27 2018 | 04:05 AM
കാസര്‍കോട്: ജപ്തി നടപടികളുടെ ഭാഗമായി ആരെയും വീട്ടില്‍ നിന്നിറക്കിവിടരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് റവന്യു-ഭവന നിര്‍മാണ മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. വീടില്ലാത്തവര്‍ക്കെല്ലാം സര്‍ക്കാര്‍ വീടുവച്ച് നല്കുമ്പോള് മറ്റുചിലരെ വീട്ടില്‍ നിന്നിറക്കിവിടുന്ന നടപടി ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് പോര്‍ട്ട് ഓഫിസിന്റെ രണ്ടാം നിലയില്‍ പുതിയതായി പ്രവര്‍ത്തനമാരംഭിച്ച കാസര്‍കോട് റവന്യൂ ഡിവിഷന് ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ഓഫിസുകള്‍ ജനസൗഹൃദസ്ഥാപനങ്ങളായി മാറണം. പ്രഭാകരന് കമ്മിഷന് റിപ്പോര്‍ട്ട് പ്രകാരം വിഭജനം വേണ്ട വില്ലേജ് ഓഫിസുകളെ സംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട കലക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."