HOME
DETAILS
MAL
ചെരിപ്പുകടയില്‍ മൊബൈല്‍ റിപ്പയറിങ്: വിദേശികള്‍ പിടിയില്‍
backup
May 28 2018 | 02:05 AM
റിയാദ്: മൊബൈല്‍ കടകള്‍ സഊദിവല്കരിച്ചതോടെ രഹസ്യമായി റിപ്പയറിങ് നടത്തിയ വിദേശികളെ അധികൃതര്‍ പിടികൂടി. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറില്‍ ഒരു ഷോപ്പിംഗ് മാളിലെ ചെരുപ്പ് കടയില്‍ നടന്നിരുന്ന രഹസ്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ്ങാണ് പിടികൂടിയത്.
അല്‍ഖോബാര്‍ തൊഴില്‍ ഓഫിസ് ഉദ്യോഗസ്ഥരും പൊലിസും സംയുക്തമായാണ് രഹസ്യ മൊബൈല്‍ റിപ്പയറിങ് പിടികൂടിയത്. ചെരുപ്പ് കടയില്‍ നിന്ന് നിരവധി മൊബൈല്‍ അനുബന്ധ സാമഗ്രികളും റിപ്പയറിങ്ങിനുള്ള ഉപകരണങ്ങളും മൊബൈലുകളും അധികൃതര്‍ പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."