വൈക്കം ആയുര്‍വേദ ആശുപത്രി താലൂക്കാശുപത്രിയായി ഉയര്‍ത്തും: മന്ത്രി കെ.കെ ഷൈലജ
വൈക്കം: ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തി മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ.
ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മിച്ച പേവാര്‍ഡ് കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. പേവാര്‍ഡിന് അനുവദിച്ചിട്ടുള്ള 20 ബെഡ് 30 ആക്കി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ആയുര്‍വേദ ചികിത്സാരംഗത്ത് ഹൈടെക്ക് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി കണ്ണൂരില്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രം തുടങ്ങുമെന്നും ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സി.കെ ആശ എം.എല്‍.എ അധ്യക്ഷയായി.കെ. അജിത്ത്, നഗരസഭ ചെയര്‍പേഴ്സണ്‍ എസ്. ഇന്ദിരാദേവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റോബര്‍ട്ട് രാജ്, ബിജു കണ്ണേഴത്ത്, ടി.എസ് രാജീവ്, രോഹിണിക്കുട്ടി അയ്യപ്പന്, സല്‍ബി ശിവദാസ്, ജി.ശ്രീകുമാരന്‍ നായര്‍, പി.എന്‍ കിഷോര്‍ കുമാര്‍, ഡോ. വി.വി അനില്‍കുമാര്‍, എം.ഡി ബാബുരാജ്, അക്കരപ്പാടം ശശി, കെ.അരുണന്, അഡ്വ. കെ.കെ രഞ്ജിത്ത്, പോള്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."