അരൂര്‍ ബൈപ്പാസില്‍ മീന്‍വണ്ടി ഇടിച്ച് സിഗ്നല്‍ ലൈറ്റ് തകര്‍ന്നു
അരൂര്‍: ബൈപ്പാസ് കവലയില്‍ മീന്‍വണ്ടി ഇടിച്ചു സിഗ്നല്‍ ലൈറ്റ് തകര്‍ത്തു. ആര്‍ക്കും പരുക്കില്ല. ഇന്നലെ വെളുപ്പിന് രണ്ടു മണിയോടുകൂടിയാണ് സംഭവം. റോഡിലെ മഴവെള്ളത്തില്‍ തെന്നി നിയന്ത്രണം വിട്ട വാഹനം കവലയില്‍ സ്ഥാപിച്ചിരുന്ന സിഗ്നല്‍ ലൈറ്റ് ഇടിച്ചു തെറിപ്പിച്ചാണ് നിന്നത്.
ഇടിയുടെ ആഘാതത്തില്‍ ഇന്‍സുലേറ്റഡ് വാഹനത്തിന്റെ മുന്‍വശത്തെ രണ്ടും വീലും തെറിച്ചു ദൂരെ പോയി.
കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുമ്പാണ് കവലയില്‍ മഴവെള്ളത്തില്‍ തെന്നി രണ്ടു മീന്‍വണ്ടികള്‍ മറിഞ്ഞിരുന്നു. അശാസ്ത്രിയമായ റോഡുപണി മൂലമാണ് വാഹനങ്ങള്‍ ഈ കവലയില്‍ തെന്നി മറിയുന്ന തെന്ന് നാട്ടുകാര്‍ പറയുന്നത്. പല ദിശയിലേയ്ക്ക് തിരിയുന്ന പ്രധാന കവലയില്‍ രാത്രി കാലങ്ങളില്ആവശ്യത്തിന് വെളിച്ചമില്ലത്തതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.
ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഹൈമാസ് ലൈറ്റ് വാഹനം ഇടിച്ചു തകര്‍ന്നതിനു ശേഷം പണി തുടങ്ങിയെങ്കിലും പണി വളരെ മന്ദഗതിയിലാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."