വിദ്യാഭ്യാസ വായ്പ: കലക്ടറേറ്റ് മാര്‍ച്ച് നടത്തി
ആലപ്പുഴ: വിദ്യാഭ്യാസ വായ്പയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, ജപ്തി നടപടികള്‍ അവസാനിപ്പിക്കുക, പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പെടുക്കാതെ സംസ്ഥാനത്തിന് വെളിയില്‍നിന്നും നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി കേരള നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമുള്ളവരെ പി.എസ്.സി അംഗീകരിക്കുക, ആരോഗ്യമേഖലയിലെ ഒഴിവുകള്‍ നികത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ഇ.എം.എസ് സ്‌റ്റേഡിയത്തില്‍നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധിപേര്‍ പങ്കെടുത്തു. തുടര്‍ന്ന് കലക്‌ട്രേറ്റ് പടിക്കല്‍ നടന്ന ധര്‍ണ സംഘടനയുടെ സംസ്ഥാന രക്ഷാധികാരി എസ്. രാജീവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നന്ദനന്‍ വലിയപറമ്പില്‍ അധ്യക്ഷതവഹിച്ചു. ഡോ. കെ. ഹരിപ്രസാദ്, ആര്‍. ശിവന്‍കുട്ടി, എം.എ. ബിന്ദു, ടി. കോശി, ആര്‍.പി. മനോഹരന്‍, പുഷ്പരാജന്‍ മാവേലിക്കര തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."