HOME
DETAILS

തൃപ്പൂണിത്തുറയില്‍ ബസ് ടെര്‍മിനലിന് 10 കോടി

  
backup
March 27, 2017 | 8:56 PM

%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%a3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b8%e0%b5%8d-2


തൃപ്പൂണിത്തുറ:  നഗരസഭയില്‍ 81.79 കോടി വരവും 76.42 കോടി ചെലവും 5.36 കോടി നീക്കിയിരിപ്പും കാണിക്കുന്ന 2017, 18 ലേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. നഗരസഭയുടെ ഏറ്റവും വലിയ പദ്ധതിയായ റെയില്‍വെ സ്റ്റേഷനോടെ ചേര്‍ന്ന് നിര്‍മിക്കുന്ന സെന്‍ട്രല്‍ ബസ് ടെര്‍മിനലിന് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് 10 കോടി വകയിരുത്തികൊണ്ട് നഗര വികസന പദ്ധതികളുടെ ബജറ്റാണ് അവതരിപ്പിച്ചത്.
ആധുനിക ഷോപ്പിങ് മാള്‍ നിര്‍മിക്കാന്‍ രണ്ട് കൊടിയും ഗവ.ബോയ്‌സ് ഹൈസ്‌കൂളിന്റെ കളിസ്ഥലത്ത് ആധുനിക നിലവാരമുള്ള സ്റ്റേഡിയം നിര്‍മിക്കാന്‍ രണ്ട് കൊടിയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. സോളാര്‍ വൈദ്യുത പദ്ധതിക്ക് 1 കോടി, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനും സ്മാര്‍ട്ക്ലാസ് നിര്‍മാണത്തിനും ഒരു കോടി, സ്വന്തമായി സ്ഥലമില്ലാത്ത കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നിര്‍മിച്ച് നല്‍കുന്നതിന് ഒരു കോടി, 2020 ഓടുകൂടി എല്ലാവര്‍ക്കും ഭവനം എന്ന പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് രണ്ട് കോടി, ചെറുകിട കുടിവെള്ള പദ്ധതിക്ക് 75 ലക്ഷം എന്നിങ്ങനെ വകയിരുത്തി.
നഗരത്തിലെ മുഴുവന്‍ വഴിവിളക്കുകള്‍ക്കും ഓട്ടോമാറ്റിക്  ഓണ്‍ഓഫ് സ്വിച്ച് കണ്‍ട്രോള്‍ സ്ഥാപിക്കും. ഇതിനു 15 ലക്ഷം വകയിരുത്തി. നഗരസഭയിലെത്തുന്ന പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പെടുത്താന്‍ 25 ലക്ഷം,  കണിയാമ്പുഴ മുതല്‍ പേട്ട വരെ തീരദേശ റോഡിന്റെ പ്രാരംഭ നടപടികള്‍ക്ക് അഞ്ച് ലക്ഷം, കല്ലുവച്ചക്കാട് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ 15 ലക്ഷം തുടങ്ങിയവയാണ് ബജറ്റിലെ മറ്റുനിര്‍ദ്ദേശങ്ങള്‍.
ബജറ്റ് അവതരണത്തിനായി ഇന്നലെ രാവിലെ 11 ന് ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഒ.വി സലിം ബജറ്റ് അവതരണം നടത്തി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ നിസ്‌വയിൽ വൻ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

oman
  •  18 days ago
No Image

ആകാശത്തേക്ക് വെടിവെച്ച് 'റീൽ' നിർമ്മിച്ച് വൈറലാവാൻ ശ്രമം; അച്ഛനും, മകനും അറസ്റ്റിൽ

National
  •  18 days ago
No Image

ഇന്ത്യ അവനെ കളിപ്പിച്ചില്ലെങ്കിൽ ഞാൻ അത്ഭുതപ്പെടും: ആരോൺ ഫിഞ്ച്

Cricket
  •  18 days ago
No Image

യുഎഇയിൽ വൻ റിയൽ എസ്റ്റേറ്റ് തട്ടിപ്പ്: ദമ്പതികളെ കബളിപ്പിച്ച് 8 ലക്ഷം ദിർഹം തട്ടിയെടുത്തു; മൂന്ന് പ്രതികൾക്ക് തടവും നാടുകടത്തലും

uae
  •  18 days ago
No Image

തോറ്റത് ഇംഗ്ലണ്ട്, വീണത് ഇന്ത്യ; ചരിത്രത്തിലേക്ക് പറന്നത് കിവികൾ

Cricket
  •  18 days ago
No Image

കേരളം അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം; 'നവകേരളത്തിലേക്കുള്ള ചവിട്ടുപടി'യെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  18 days ago
No Image

പൊലിസും കവർച്ചാസംഘവും തമ്മിൽ ഏറ്റുമുട്ടൽ; സഊദിയിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു

Saudi-arabia
  •  18 days ago
No Image

'നോക്കാതെ പോലും കളത്തിൽ അവൻ എവിടെയെന്ന് എനിക്കറിയാം'; മെസ്സിയുമായുള്ള ബന്ധം വികാരഭരിതമായി പങ്കുവെച്ച് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം

Football
  •  18 days ago
No Image

പുകയിലയ്ക്ക് തലമുറ വിലക്ക്; 2007-ന് ശേഷം ജനിച്ചവർക്ക് ഇനി മാലിദ്വീപിൽ പുകവലിക്കാനാവില്ല: നിയമം പ്രാബല്യത്തിൽ

National
  •  18 days ago
No Image

യുഎഇയിൽ 50 വയസ്സിന് മുകളിലുള്ള താമസക്കാരോട് ഷിംഗിൾസ് വാക്‌സിൻ എടുക്കാൻ അഭ്യർത്ഥിച്ച് ആരോ​ഗ്യ വിദ​ഗ്ധർ

uae
  •  18 days ago