അടിസ്ഥാന സൗകര്യത്തിന് മുന്‍തൂക്കം നല്കി കാലടി ഗ്രാമപഞ്ചായത്ത് ബജറ്റ്
എടപ്പാള്‍: അടിസ്ഥാന സൗകര്യത്തിനും സേവന മേഖലയ്ക്കും മുന്‍തൂക്കം നല് കിയ കാലടി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു.
പഞ്ചായത്തിലെ തരിശായി കിടക്കുന്ന മുഴുവന്‍ കൃഷിഭൂമികളും വിളവിറക്കാനും മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെളള സൗകര്യമൊരുക്കാനും ബജറ്റില്‍ തുക വകയിരുത്തി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് പരമാവധി ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, പൊതുജനങ്ങള്‍ക്ക് സൗജന്യമായി ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുക, സര്‍ക്കാര്‍ സ്കൂളുകളും അങ്കണവാടികളും മികവുറ്റതാക്കുക, മഴപ്പൊലിമ പദ്ധതിയിലൂടെ മഴവെളളം കിണറിലേയ്ക്ക് എത്തിക്കുന്ന പദ്ധതി വ്യാപകമാക്കുക എന്നിവയ്ക്ക് ഫണ്ടണ്ട് അനുവദിച്ചു. 118204000 കോടി രൂപ വരവും 109547000 കോടി രൂപ ചെലവും 8677000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് പി.കെ അബൂബക്കറാണ് അവതരിപ്പിച്ചത്. സേവന മേഖലക്ക് 56919666 രൂപയും ഉത്പാദന മേഖലക്ക് 28131788 രൂപയും പശ്ചാത്തല മേഖലക്ക് 24495546 രൂപയും വകയിരുത്തി. പ്രസിഡന്റ് കെ.പി കവിത അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."