പതിനഞ്ചാം ധനകാര്യ കമ്മിഷന് കേരളത്തില്‍; മെമ്മോറാണ്ടം ഇന്നു കൈമാറും
തിരുവനന്തപുരം: ധനകാര്യ കമ്മിഷന് അവാര്‍ഡ് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ പതിനഞ്ചാം ധനകാര്യ കമ്മിഷന് ചെയര്‍മാനും സംഘവും കേരളത്തിലെത്തി. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ചെയര്മാന് എന്‍.കെ സിങിനെയും സംഘത്തെയും ധനകാര്യമന്ത്രി ഡോ.ടി.എം തോമസ് ഐസക് സ്വീകരിച്ചു. തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ നടന്ന ആദ്യദിവസ ചര്‍ച്ചയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് പങ്കെടുത്തത്.
തദ്ദേശസ്ഥാപനങ്ങളുടെ വര്‍ധിച്ച ഉത്തരവാദിത്തങ്ങളും ധനത്തിന്റെ ആവശ്യകതയും കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ സ്വഭാവവും സംബന്ധിച്ച് ഭരണവകുപ്പ് സെക്രട്ടറി ടി.കെ ജോസ് വിശദീകരിച്ചു.തദ്ദേശ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് അഡ്വ. തുളസിഭായി പത്മനാഭന്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് ആര്. സുഭാഷ് എന്നിവര്‍ കമ്മിഷനുമായി ചര്‍ച്ച നടത്തി. നഗരപ്രദേശങ്ങളിലെ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് തിരുവനന്തപുരം മേയര്‍ അഡ്വ. വി.കെ പ്രശാന്ത്, കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, മുനിസിപ്പല്‍ ചെയര്മാന്മാരുടെ ചേംബറിനുവേണ്ടി ഡബ്ല്യു.ആര് ഹീബ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ മെമ്മോറാണ്ടം ഇന്ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് കമ്മിഷന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന് ആമുഖ അവതരണം നടത്തും. ധനകാര്യ സെക്രട്ടറി മനോജ് ജോഷി ധനകാര്യ മെമ്മോറാണ്ടം സംബന്ധിച്ച വിശദീകരിക്കും. മന്ത്രിമാര്‍, ബന്ധപ്പെട്ട സെക്രട്ടറിമാര്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന്, അംഗങ്ങള്‍ എന്നിവര്‍ സംബന്ധിക്കും. ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക് അധ്യക്ഷനായ കമ്മിറ്റിയാണ് മെമ്മോറാണ്ടം തയാറാക്കിയിട്ടുള്ളത്.
ഉച്ചയ്ക്കു ശേഷം രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, വാണിജ്യ വ്യവസായ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളുമായും കമ്മിഷന് ചര്‍ച്ച നടത്തും. നാളെ കമ്മിഷന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൊച്ചി മെട്രോയും സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം