HOME
DETAILS

മിച്ചഭൂമി അട്ടിമറി: സി.പി.ഐ പാര്‍ട്ടി കമ്മിഷന്‍ തെളിവെടുപ്പ് തുടങ്ങി

  
backup
May 29 2018 | 07:05 AM

%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-2

 

കല്‍പ്പറ്റ: കുറുമ്പാലക്കോട്ട മിച്ചഭൂമി ഇടപാടില്‍ സി.പി.ഐ വയനാട് ജില്ലാ മുന്‍ സെക്രട്ടറി വിജയന്‍ ചെറുകര, ജില്ലാ കൗണ്‍സില്‍ അംഗം ഇ.ജെ ബാബു എന്നിവര്‍ക്കെതിരേ പാര്‍ട്ടിതല അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന നേതൃത്വം നിയോഗിച്ച കമ്മിഷന്‍ തെളിവെടുപ്പ് തുടങ്ങി. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം വി. ചാമുണ്ണി ചെയര്‍മാനും സംസ്ഥാന കൗണ്‍സിലിലുള്ള സി.പി സന്തോഷ്‌കുമാര്‍, പി.കെ കൃഷ്ണദാസ് എന്നിവര്‍ അംഗങ്ങളുമായ കമ്മീഷനാണ് തെളിവെടുപ്പ് ആരംഭിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച ജില്ലാ കമ്മിറ്റി ഓഫിസില്‍ സിറ്റിങ് നടത്തിയ കമ്മിഷന്‍ ഏഴു ജില്ലാ കൗണ്‍സില്‍ അംഗങ്ങളില്‍ നിന്ന് തെളിവെടുത്തിരുന്നു. ജില്ലാ കൗണ്‍സിലിലെ മറ്റംഗങ്ങളില്‍ നിന്നു പിന്നീട് തെളിവെടുക്കും. രണ്ട് കാന്‍ഡിഡേറ്റ് മെമ്പര്‍മാരടക്കം 25 അംഗങ്ങളാണ് പാര്‍ട്ടി ജില്ലാ കൗണ്‍സിലില്‍.
സ്വകാര്യ വ്യക്തികള്‍ക്ക് വൈത്തിരി താലൂക്കിലെ കോട്ടത്തറ വില്ലേജില്‍പ്പെട്ട കുറുമ്പാലക്കോട്ടയില്‍ സര്‍വേ നമ്പര്‍ 571ല്‍ ഉള്‍പ്പെടുന്ന നാലര ഏക്കര്‍ മിച്ചഭൂമിക്ക് പട്ടയം തരപ്പെടുത്തുന്നതിനു സഹായകമായ നിലപാട് സ്വീകരിച്ചുവെന്നാണ് വിജയന്‍ ചെറുകരയ്ക്കും ബാബുവിനുമെതിരായ ആരോപണം. ഇത് വിവാദമായതിനെത്തുടര്‍ന്ന് വിജയന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനം തല്‍കാലത്തെക്ക് ഒഴിഞ്ഞിരുന്നു. ഇപ്പോള്‍ കെ. രാജന്‍ എം.എല്‍.എയ്ക്കാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല.
വാര്‍ത്താ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കൃത്രിമം ഇല്ലെങ്കില്‍ ആരോപണം ഗുരുതരമാണെന്നാണ് തെളിവെടുപ്പിനു ഹാജരായവരില്‍ ചിലര്‍ കമ്മീഷനെ അറിയിച്ചത്. പാര്‍ട്ടി ജില്ലാ ഘടകത്തില്‍ സമീപകാലത്ത് സജീവമായിരുന്ന വിഭാഗീയത സംബന്ധിച്ചും കൗണ്‍സില്‍ അംഗങ്ങളില്‍നിന്നു വിവരം ശേഖരിച്ചതായാണ് അറിയുന്നത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago