HOME
DETAILS

സുജിത്തിനും കുടുംബത്തിനും അന്തിയുറങ്ങാന്‍ വീടായി

  
backup
March 28, 2017 | 7:04 PM

%e0%b4%b8%e0%b5%81%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8


വാടാനപ്പള്ളി: വാടാനപ്പള്ളി ചിലങ്ക ബീച്ചിലെ വാടക വീട്ടില്‍ നിന്ന് പടിയിറങ്ങിയ വികലാംഗനായ നായരുശേരി സുജിത്തിനും കുടുംബത്തിനും തളിക്കുളം പുനരധിവാസ കോളനിയില്‍ ഗൃഹപ്രവേശം. 'സുപ്രഭാതം' വാര്‍ത്തയെ തുടര്‍ന്ന് ഗീതാഗോപി എം.എല്‍.എ നടത്തിയ ഇടപെടലാണ് ഫയലുകള്‍ക്കിടയില്‍ കുടുങ്ങിയ സുനാമി വീട് ഒടുവില്‍ സുജിത്തിനെ തേടിയെത്തിയത്. 2013 സെപ്റ്റംബര്‍ ഏഴ് മുതല്‍ വീടിനായുള്ള സുജിത്തിന്റെ മൂന്നര വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് തളിക്കുളത്തെ പുനരധിവാസ കോളനിയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശത്തോടെ വിരാമമായത്.
ഇക്കഴിഞ്ഞ ദിവസം സുപ്രഭാതം  വാര്‍ത്തയിലൂടെയാണ് ലോട്ടറി വില്‍പനക്കാരന്‍ കൂടിയായ സുജിത്തിന്റെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ ഗീതാഗോപി എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെട്ടത്. പിറ്റേന്ന് തന്നെ ഡെപ്യൂട്ടി കലക്ടര്‍ രാമചന്ദ്രനെ നേരില്‍ കണ്ട് എം.എല്‍.എ സുജിത്തിന് വീട് ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എട്ട് മാസമായിരുന്നു അര്‍ഹതപ്പെട്ട വീടിനായി സുജിത്തും കുടുംബവും കലക്ടറേറ്റ് കയറിയിറങ്ങിയത്. എം.എല്‍.എ ഇടപ്പെട്ടതോടെ ഫയലുകള്‍ക്കിടയില്‍ കുടുങ്ങികിടന്ന സുജിത്തിന്റെ അപേക്ഷക്ക് ജീവന്‍ വെച്ചു.
സുജിത്ത് ഇന്ന് രാവിലെ തന്നെ അമ്മ സുശീല, അച്ഛന്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കൊപ്പം പുനരധിവാസ കോളനിയില്‍ എത്തിയിരുന്നു. വീട് ഏറ്റുവാങ്ങേണ്ട ദിവസമായതിനാല്‍ വില്‍പനക്കുള്ള നൂറ് ലോട്ടറി ടിക്കറ്റുകളും അഞ്ച് രൂപ വീതം നഷ്ടം സഹിച്ചും രാവിലെ തന്നെ സുജിത്ത് വിറ്റഴിച്ചു.
കഴിഞ്ഞ ദിവസ ഉച്ചയ്ക്ക് ഒന്നേകാലോടെ ഗീതാഗോപി എം.എല്‍.എ പുനരധിവാസ കോളനിയില്‍ എത്തി വീടിന്റെ താക്കോല്‍ സുജിത്തിന് കൈമാറി. തളിക്കുളം, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.കെ രജനി, ഷിജിത്ത് വടക്കുംചേരി, തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ ബാബു, ചാവക്കാട് തഹസില്‍ദാര്‍ ജയകൃഷ്ണ ബാബു, ഇ.പി.കെ സുഭാഷിതന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സുജിത്തിനൊപ്പം ആലയില്‍ ചന്ദ്രമതി, ആലയില്‍ കനകദാസന്‍, ആലയില്‍ സരസ്വതി എന്നിവര്‍ക്കും പുനരധിവാസ കോളനിയിലെ തങ്ങളുടെ വീടുകളില്‍ ഗൃഹപ്രവേശം നടത്താനായി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  19 days ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  19 days ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  19 days ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  19 days ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  19 days ago
No Image

'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോ​ഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ

uae
  •  19 days ago
No Image

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി 

Saudi-arabia
  •  19 days ago
No Image

അവനെ മെസിയുമായും റൊണാൾഡോയുമായും താരതമ്യം ചെയ്യുന്നത് ആർക്കും നല്ലതല്ല: സ്പാനിഷ് താരം

Football
  •  19 days ago
No Image

കോടതിമുറിയില്‍ പ്രതികളുടെ ഫോട്ടോയെടുത്തു; സി.പി.എം വനിതാ നേതാവ് കസ്റ്റഡിയില്‍

Kerala
  •  19 days ago
No Image

ടാക്‌സികൾക്കും ലിമോസിനുകൾക്കും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ ഒരുങ്ങി അജ്മാൻ; നീക്കം റോഡപകടങ്ങൾ കുറക്കുന്നതിന്

uae
  •  19 days ago