HOME
DETAILS

പുരാതനശേഖരങ്ങളുടെ കലവറയായി മേലെക്കാപ്പ് തറവാട്

  
backup
May 30 2018 | 05:05 AM

%e0%b4%aa%e0%b5%81%e0%b4%b0%e0%b4%be%e0%b4%a4%e0%b4%a8%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b2%e0%b4%b5%e0%b4%b1%e0%b4%af

 


പുല്‍പ്പള്ളി: നൂറ്റാണ്ടുകളായി തലമുറകള്‍ കൈമാറി കിട്ടിയ പുരാതന ശേഖരങ്ങളുടെ കാവല്‍പ്പുരയായി മേലെക്കാപ്പ് തറവാട്.
ഇന്നത്തെ തലമുറ ഉപയോഗശൂന്യമെന്ന് പറഞ്ഞ് വലിച്ചെറിയുന്ന സാധനങ്ങള്‍ നിധിപോലെ കാത്ത് സൂക്ഷിക്കുകയാണ് മേലെക്കാപ്പ് തറവാടിന്റെ ഇപ്പോഴത്തെ അവകാശിയായ നാരായണന്‍. പണ്ട് മുത്താറി അരക്കാനുപയോഗിച്ചിരുന്ന പാണ്ടിക്കല്ല് അഥവാ തിരികല്ല്, നൂല്‍പ്പുട്ട് നിര്‍മിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ചത്തെമരം, പുസ്തക വായനക്ക് സഹായമാകുന്ന അരയാന്‍, കളരി അഭ്യാസികള്‍ ആയുധമായി ഉപയോഗിച്ചിരുന്ന പൊന്തി, ഭഗവതിവാള്‍ അഥവാ തിരുവായുധം, കോമരവാള്‍, പഴയകാലത്തെ നാണയങ്ങള്‍, ഒറ്റമരത്തില്‍ ചങ്ങലകളായി നിര്‍മിച്ച ഭസ്മതട്ട്, ഗുളികന്‍വടി എന്നിങ്ങനെ എണ്ണിയാലൊതുങ്ങാത്തത്ര പുരാതന ശേഖരമാണ് മേലെക്കാപ്പിലുള്ളത്. ഇവയ്ക്ക് പുറമെ പണ്ട് പടയാളികള്‍ ഉപയോഗിച്ചിരുന്ന നിരവധി വാളുകള്‍, പരിചകള്‍, ആഭരണങ്ങള്‍ സൂക്ഷിക്കാനുപയോഗിച്ചിരുന്ന ആമാടപെട്ടി, പണപ്പെട്ടി എന്നിവയെല്ലാം ഇന്നും പഴമയുടെ അവശേഷിപ്പുകളായി ഈ തറവാട്ടിലുണ്ട്. പുല്‍പ്പള്ളി പഞ്ചായത്തിലെ കാപ്പിക്കുന്ന് വനത്തോട് ചേര്‍ന്നാണ് പുരാതനമായ മേലെക്കാപ്പ് തറവാട് സ്ഥിതിചെയ്യുന്നത്. മംഗലാപുരത്തുനിന്നും കുടക് വഴി വയനാട്ടിലെത്തിയ ചെട്ടി സമുദായത്തില്‍പ്പെട്ടവരാണ് മേലെക്കാപ്പ് തറവാട്ടുകാര്‍. മേലെക്കാപ്പ്, താഴെക്കാപ്പ് എന്നിങ്ങനെ രണ്ട് തറവാടുകളാണ് ഇവിടെയുള്ളത്. പഴയ വീടുകളുടെ സ്ഥാനത്ത് പുതിയ വീടുകളായി. തറവാട്് വക സ്വത്തുക്കളെല്ലാം ഭാഗം വച്ച് പിരിഞ്ഞു. എന്നാലും പരമ്പരാഗതമായി ലഭിച്ച പൗരാണിക സ്വത്തുക്കളുടെ മൂല്യം തിരിച്ചറിഞ്ഞ് നാരായണന്‍ ഇവ പൊന്നുപോലെ കാത്തു സൂക്ഷിക്കുകയാണ്. വീടിനോടനുബന്ധിച്ചുളള പൂജാ മുറിയോട് ചേര്‍ന്നാണ് നാരായണന്‍ ഇവ സൂക്ഷിച്ചിരിക്കുന്നത്. ഇവയില്‍ പൊന്തി, തിരുവായുധം, ഗുളികന്‍വടി, കോമരവാള്‍ എന്നിവ ഇപ്പോഴും കാപ്പിക്കുന്ന് ഭഗവതി ക്ഷേത്രം, ശിവക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങള്‍ക്ക് പുറത്തെടുക്കാറുണ്ട്. മേലെക്കാപ്പ് തറവാട്ടില്‍ സൂക്ഷിച്ചിരിക്കുന്ന പുരാതന ശേഖരം തേടി പലരും ഇവിടെ എത്താറുണ്ടെന്ന് നാരായണന്‍ പറയുന്നു. മോഹ വിലവരെ പലരും പറഞ്ഞെങ്കിലും ഇവയിലൊന്നുപോലും വിട്ടുകൊടുക്കുവാന്‍ നാരായണന്‍ തയാറല്ല. പിതാമഹന്മാര്‍ കൈമാറി തന്ന സ്വത്ത് തനിക്കുശേഷം അടുത്ത തലമുറക്ക് കൈമാറണമെന്നതാണ് നാരായണന്റെ ദൃഡനിശ്ചയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago