മാവ് ഗ്രാമമാകാന്‍ അയ്യന്‍കുന്ന് പഞ്ചായത്ത്
ഇരിട്ടി: പ്രകൃദത്ത സ്വഭാവത്തോടെ മാങ്ങ പഴുപ്പിക്കുന്നതിനുള്ള റൈപ്പനിങ് ചേംബര്‍ ഉള്‍പ്പടെ സ്ഥാപിച്ച് സമ്പൂര്‍ണ മാവ് ഗ്രാമമാകാന്‍ ലക്ഷ്യമിട്ട് അയ്യന്‍കുന്ന് പഞ്ചായത്ത് ബജറ്റ്. സമ്പൂര്‍ണ്ണ ശുചിത്യ ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നല്‍കിയും 13,74,91,079 രൂപ വരവും 13,01,46,500 ചെലവും 73,44,579 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിന് അയ്യന്‍കുന്ന് പഞ്ചായത്ത് അംഗീകാരം നല്കി.
തെങ്ങ്, കമുങ്ങ്, കുരുമുളക്, കശുമാവ്, എന്നിവയ്ക്കും ജൈവ പച്ചക്കറികള്‍ക്കും നേന്ത്രന്, പൂവന്, തുടങ്ങി വിവിധ ഇനം പഴവര്‍ഗ തൈകള്‍ വിതരണം ചെയ്യുന്നതിനായി 21 ലക്ഷം രൂപ വകയിരുത്തി. പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിക്കപ്പെടുന്ന ഇനം മാങ്ങയായയിനാല് എല്ലാ വീടുകളിലും അത്യുല്പാദന ശേഷിയുള്ള മാവിന് തൈകള്‍ നല്കി പഞ്ചായത്തിനെ മാവ് ഗ്രാമമാക്കാനാണ് പദ്ധതി. 1000 കുടുംബങ്ങള്‍ക്ക് ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്താന്‍ 25ലക്ഷം രൂപ വകയിരുത്തി. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 200 കിണറുകള്‍ക്ക് റീ ചാര്‍ജ് ചെയ്യുന്നതിനുള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 40 ലക്ഷം രൂപയും ആരോഗ്യ മേഖലയ്ക്കായി 30 ലക്ഷം രൂപയും സോളാര്‍ തെരുവ് വിളക്ക് സ്ഥാപിക്കാന്‍ ആറു ലക്ഷം രൂപയും നീക്കി വയ്ക്കും. പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി ബജറ്റ് അവതരിപ്പിച്ചു. മുരളീധരന് കൈതേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."