ചെങ്ങന്നൂര്‍: ഭരണമുള്ള പഞ്ചായത്തിലും തകര്‍ന്നടിഞ്ഞ് ബി.ജെ.പി
ന്യൂഡല്‍ഹി: ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുന്നതിനിടെ നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിയ്ക്ക് തിരിച്ചടി. ചെങ്ങന്നൂരില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പിയ്ക്ക് നേരിടേണ്ടിവന്നത്. ബി.ജെ.പി ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂര്‍ എല്‍.ഡി.എഫ് പിടിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 29 വോട്ടിന് എന്‍.ഡി.എ ഇവിടെ ലീഡ് ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ എല്‍.ഡി.എഫ് ഇവിടെ 208 വോട്ടിന്റെ ലീഡാണ് നേടിയത്.
കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന്‍പിള്ളതന്നെയാണ് ഇത്തവണയും ബി.ജെ.പിയ്ക്ക് വേണ്ടി മത്സരംഗത്തിറങ്ങിയത്. എന്നാല്‍ 2016 ല്‍ 42682 വോട്ട് നേടിയ ശ്രീധരന്‍പിള്ളയ്ക്ക ഇത്തവണ 35270 വോട്ട് നേടാനെ കഴിഞ്ഞുള്ളൂ.
അതേസമയം, യു.ഡി.എഫിന്റെ വോട്ടുകള്‍ കൂടി ലഭിച്ചത് കൊണ്ടാണ് ഇടതുമുന്നണി ചെങ്ങന്നൂരില്‍ വലിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന് പിള്ള ആരോപിച്ചു. യു.ഡി.എഫ് അനുകൂല മേഖലകളില്‍ പോലും ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത് ഇങ്ങനെ വോട്ട് മറിച്ചത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
ഇക്കാര്യം താന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ആരോപിച്ചതാണ്.ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
മാന്നാറും പാണ്ടനാടും യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളാണ്. ഇവിടുത്തെ വോട്ടുപോലും യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടില്ല. ഇത് തെളിയിക്കുന്നത് യു.ഡി.എഫ്-എല്‍.ഡി.എഫ് ഐക്യമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."