ഹറമില്‍ വനിതാ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ഇനി ഇലക്ട്രിക്ക് കാര്‍ട്ടുകളും
ജിദ്ദ: വിശുദ്ധ ഹറമില്‍ വനിതാ തീര്‍ഥാടകര്‍ക്ക് വേണ്ടി വനിതാ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ഇലക്ട്രിക്ക് കാര്‍ട്ടുകള്‍ പുറത്തിറക്കി. ഇലക്ട്രിക് കാര്‍ട്ടുകള്‍ ഓടിക്കുന്നതിന് അറിയാത്ത വൃദ്ധരായ വനിതാ തീര്‍ഥാടകര്‍ക്കു വേണ്ടിയാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. വനിതകള്‍ ഓടിക്കുന്ന ഇലക്ട്രിക്ക് കാര്‍ട്ടുകള്‍ ദിവസേന 120 സര്‍വീസുകളാണ് നടത്തുക.
എട്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മൂന്നു ഷിഫ്റ്റുകളിലായി ഇരുപത്തിനാലു മണിക്കൂറും വനിതാ ഡ്രൈവര്‍മാരുള്ള ഇലക്ട്രിക്ക് കാര്‍ട്ടുകളുടെ സേവനം ലഭ്യമായിരിക്കും. ഗ്രൗണ്ട് ഫ്ളോറിനും ഒന്നാം നിലക്കും ഇടയിലുള്ള ഇടനിലയില്‍ എത്തിയാണ് തീര്‍ഥാടകര്‍ക്ക് ഈ സേവനം ആവശ്യപ്പെടേണ്ടത്.
അതേ സമയം നേരത്തെ തന്നെ മക്കയിലും മദീനയിലും തീര്‍ഥാടനത്തിനും പ്രാര്‍ഥനയ്ക്കുമായി എത്തുന്ന വൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും രോഗികള്‍ക്കും ആശ്വാസമായി സൗജന്യ ഇലക്ട്രിക്ക്
സ്കൂട്ടറുകള് സഊദി ഭരണകൂടം പുറത്തിറക്കിയിരുന്നു.
പ്രായമുള്ളവര്‍ക്കു പോലും ആയാസമില്ലാതെ ഉപയോഗിക്കാന്‍ പാകത്തിലുള്ള നാല് ടയറുകളുള്ള സ്കൂട്ടറുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
ഇത്തരത്തിലുള്ള 9000ത്തോളം സ്കൂട്ടറുകളാണ് മക്കയിലും മദീനയിലുമായി പുറത്തിറക്കിയിരുന്നത്. ഇതു വന്‍ വിജയം ആയതിനെ തുടര്‍ന്നാണ് പ്രായമായ വനിതകള്‍ക്ക് വേണ്ടി വനിതാ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ഇലക്ട്രിക്ക് കാര്‍ട്ടുകള്‍ പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."