കൊവിഡ് 19: മദീനയിൽ ഹറമിനോട് ചേര്‍ന്നുള്ള പ്രധാന ആറ് മേഖലകളില്‍ മുഴു സമയ പ്രത്യേക കര്‍ഫ്യൂ
റിയാദ്: കൊവിഡ്-19 വ്യാപനം തടയുന്നതിനുള്ള ജാഗ്രതയുടെ ഭാഗമായി മദീനയിലെ ആറു സ്ട്രീറ്റുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. ഹറമിനോട് ചേര്‍ന്നുള്ള പ്രധാന ആറ് മേഖലകളില്‍ രണ്ടാഴ്ചത്തേക്കാണ് 24 മണിക്കൂർ പ്രത്യേക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. മദീന ഗവര്‍ണറേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഹറമിനോട് ചേര്‍ന്നുള്ള ആറ് ജില്ലകളില്‍ ഉള്ളവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാനാണ് നിര്‍ദേശം. ശനിയാഴ്ചരാവിലെ ആറു മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും.
[caption id="attachment_831250" align="alignnone" width="1152"] മാപ്പിലെ ചുവന്ന അതിര്‍ത്തിക്കുള്ളില്‍ നിലവില്‍ ഉള്ളവര്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്.[/caption]
ഹറമിനോട് ചേര്‍ന്നുള്ള ആറ് പ്രധാന മേഖലകളായ അല്‍ശുറൈബാത്ത്, ബനീ ദഫര്‍, ഖുര്‍ബാന്‍, ജുമുഅ, ഇസ്‌കാനിന്റെ ഒരു ഭാഗം, ബനീ ഖിദ്‌റ എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇനി അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാനാവില്ല. ഈ മേഖലയില്‍ അസുഖങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അസുഖം ഇല്ലെന്ന് സ്ഥിരീകരിക്കാന്‍ 14 ദിവസം ആവശ്യമായതിനാലാണ് മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി രണ്ടാഴ്ച നിരോധനം ഏർപ്പെടുത്തിയത്.
ഹോസ്പിറ്റലുകള്‍, ഖബാലകള്‍ ഉൾപ്പെടെ അവശ്യ സേവനങ്ങൾക്ക് ആറു മണി മുതല്‍ വൈകുന്നേരം മൂന്നുവരെ ഇളവ് ഉണ്ട്. എല്ലാവരും വീടുകളില്‍ തന്നെ കഴിയണമെന്നും രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ 937 ല്‍ അറിയിക്കണമെന്നും ഗവര്‍ണറേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."