HOME
DETAILS

കാര്‍ഷിക സര്‍വകലാശാലകളിലേക്ക് അപേക്ഷ 31 വരെ

  
backup
March 28 2020 | 05:03 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf

 


രാജ്യത്തെ കാര്‍ഷിക സര്‍വകലാശാലകളില്‍ കാര്‍ഷിക, കാര്‍ഷിക അനുബന്ധ ബിരുദ, പി.ജി, പിഎച്ച്.ഡി കോഴ്‌സുകളില്‍ അഖിലേന്ത്യാ ക്വോട്ട പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് ഈ മാസം 31ന് വൈകിട്ട് അഞ്ചുവരെ https:icar.nta.ni-c.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷയിലെ തെറ്റുതിരുത്താന്‍ ഏപ്രില്‍ 25 മുതല്‍ മെയ് രണ്ടുവരെ അവസരം ലഭിക്കും.
അഡ്മിറ്റ് കാര്‍ഡ് മെയ് അഞ്ചിന് ലഭിക്കും. ജൂണ്‍ ഒന്നിനാണ് രണ്ടര മണിക്കൂര്‍ പരീക്ഷ. ജൂണ്‍ 15ന് ഫലം പ്രസിദ്ധീകരിക്കും.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷാ ചുമതല. ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐ.സി.എ.ആര്‍), എ.ഐ.ഇ.ഇ.എ (യു.ജി), ഐ.സി.എ.ആര്‍ എ.ഐ.ഇ.ഇ.എ (പി.ജി), ഐ.സി.എ.ആര്‍ എ.ഐ.ഇ.ഇ.എ, ജെ.ആര്‍.എഫ് എസ്.ആര്‍.എഫ് (പി.എച്ച്.ഡി) പരീക്ഷകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.
കേരളത്തില്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല, വയനാട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് എന്നിവിടങ്ങളിലെ അഖിലേന്ത്യാ ക്വോട്ട സീറ്റുകളും ഐ.സി.എ.ആര്‍ എ.ഐ.ഇ.ഇ.എ പരീക്ഷയെ അടിസ്ഥാനമാക്കിയാണ്.
യു.ജി: രാജ്യത്തെ 42 കാര്‍ഷിക, അനുബന്ധ സര്‍വകലാശാലകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലാണ് പ്രവേശനം.
ബിഎസ്‌സി അഗ്രികള്‍ച്ചര്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഫോറസ്ട്രി കമ്യൂണിറ്റി സയന്‍സ് സെറികള്‍ച്ചര്‍, ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (ബിഎഫ്എസ്‌സി), ബിടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്, ഡെയ്‌റി ടെക്‌നോളജി, ബയോടെക്‌നോളജി, ഫുഡ് ടെക്‌നോളജി, ബാച്ചിലര്‍ ഓഫ് ഫുഡ് ന്യൂട്രീഷ്യന്‍ തുടങ്ങിയ കോഴ്‌സുകളുണ്ട്. അപേക്ഷിക്കുന്ന കോഴ്‌സനുസരിച്ച് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മാത്തമാറ്റിക്‌സ് അഗ്രികള്‍ച്ചര്‍ എന്നിവയില്‍ മൂന്ന് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കില്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവരായിരിക്കണം.
പി.ജി: രാജ്യത്തെ കാര്‍ഷിക, അനുബന്ധ സര്‍വകലാശാലകളിലെ 25 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കും ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷനല്‍ ഡെയ്‌റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷന്‍ എന്നിവിടങ്ങളിലെ മുഴുവന്‍ പിജി സീറ്റുകളിലേക്കുമാണ് പ്രവേശനം.
പിഎച്ച്.ഡി: കാര്‍ഷിക അനുബന്ധ സര്‍വകലാശാലകളിലെ 25 ശതമാനം ക്വോട്ട സീറ്റുകളിലേക്കും അഖിലേന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ മുഴുവന്‍ സീറ്റുകളിലേക്കും ജെ.ആര്‍.എഫ്എസ.്ആര്‍.എഫ് പി.എച്ച്.ഡി പ്രവേശനത്തിനും 31നു തന്നെ അപേക്ഷിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago