ഒമാനിൽ കോവിഡ് കേസുകൾ 150 കടന്നു, ഇന്ന് പുതിയ 21 കേസുകൾ
മസ്‌കറ്റ്: ഒമാനിൽ പുതിയതായി 21 കൊറോണ വൈറസ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 152 ആയി ഉയർന്നു. മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് കുറവാണെങ്കിലും രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. 23 പേർ പൂർണമായും ആരോഗ്യം വീണ്ടെടുത്തതായി മന്ത്രാലയം സ്ഥിരീകരിച്ചു. ഇത് വരെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
മുമ്പ് രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയതിനാലാണ് 8 പേർക്ക് രോഗം ബാധിച്ചിരിക്കുന്നത്.മറ്റ് എട്ട് പേർക്ക് യാത്രയുമായി ബന്ധപ്പെട്ടും ആണ്, അഞ്ച് കേസുകൾ അന്വേഷിച്ച് വരികയാണ്.
ക്വറന്റീൻ നടപടിക്രമങ്ങൾ പാലിക്കാനും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകഴുകുന്നത് തുടരാനും മുഖം, മൂക്ക്, വായ, കണ്ണുകൾ എന്നിവ തൊടാതിരിക്കാനും ചുമ, തുമ്മൽ എന്നിവയ്ക്കിടെ ആരോഗ്യകരമായ ശീലങ്ങൾ പാലിക്കാനുംആരോഗ്യ മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."