HOME
DETAILS

സൗജന്യ ചികിത്സാ പദ്ധതികളോട് കേരളം 'മുഖംതിരിയ്ക്കുന്നു '

  
backup
July 02 2016 | 06:07 AM

%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3

കാസര്‍കോട്: മഴക്കാലത്ത് പകര്‍ച്ചപനിയടക്കമുള്ള രോഗങ്ങള്‍ പടരുമ്പോഴും സൗജന്യ ചികിത്സകളോടും പ്രതിരോധ പദ്ധതികളോടും ജനങ്ങള്‍ മുഖം തിരിയ്ക്കുന്നു. സംസ്ഥാന സര്‍ക്കാരിനു കീഴിലെ അലോപ്പതി, ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ സംഘങ്ങള്‍ മഴക്കാലത്തു നടത്താന്‍ ഉദ്ദേശിച്ചതിന്റെ പകുതി ക്യാംപുകള്‍ പോലും ഇതുവരെ നടത്താനായിട്ടില്ല. ജൂണ്‍ മാസത്തില്‍ ഓരോ പഞ്ചായത്തിലും രണ്ടുവീതം മെഡിക്കല്‍ ക്യാംപുകളെങ്കിലും നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ പല പഞ്ചായത്തുകളിലും ക്യാംപുകള്‍ നടന്നിട്ടേയില്ലെന്നതാണ് വസ്തുത. സംസ്ഥാനത്തെ ആദിവാസി-ദലിത് മേഖലകളിലും ഇതു തന്നെയാണ് സ്ഥിതി.
സൗജന്യ മെഡിക്കല്‍ ക്യാംപുകളോടു പൊതുജനം കാണിയ്ക്കുന്ന വിമുഖതയാണ് ക്യാംപുകള്‍ സംഘടിപ്പിയ്ക്കുന്ന സന്നദ്ധ സംഘടനകളെ പിറകോട്ടടിപ്പിയ്ക്കുന്നത്.
ക്യാംപ് സംഘടിപ്പിയ്ക്കുമ്പോള്‍ പൊതുജനപങ്കാളിത്തം ഇല്ലാത്തതു മൂലം ഉദ്ദേശിച്ച ഗുണം ലഭിക്കുന്നില്ലെന്നതാണ് സന്നദ്ധ സംഘടനകളെ പിന്നോട്ടടിപ്പിയ്ക്കുന്നതിന്റെ കാരണം. സന്നദ്ധ സംഘടനകള്‍ക്ക് വലിയ ചെലവൊന്നും വരുന്നില്ലെങ്കിലും ക്യാംപുകള്‍ ഏറ്റെടുക്കാത്തത് ജനപങ്കാളിത്തം കുറവായതുകൊണ്ട@ുമാത്രമാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ പറയുന്നു.
ഇത്തവണ മഴക്കാലം തുടങ്ങും മുന്‍പെ ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങള്‍ മഴക്കാലരോഗ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയുന്നതിനായി സംസ്ഥാന വ്യാപകമായി മെഡിക്കല്‍ ക്യാംപുകള്‍ നടത്താന്‍ തീരുമാനിച്ചതാണ്.
ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് കരുതി തയാറാക്കിയ പദ്ധതി പല ജില്ലകളിലും നടത്താന്‍ കഴിഞ്ഞിട്ടില്ല. മെഡിക്കല്‍ ക്യാംപുകള്‍ നടത്തുന്നതിന്റെ ഭാഗമായി സംഭരിച്ച മരുന്നുകള്‍ ആശുപത്രികളിലേയ്ക്കും പി.എച്ച്.സികളിലേയ്ക്കും മാറ്റിയിരിയ്ക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികിത്സയ്ക്ക് ആളുകളെത്തുന്നുണ്ടെങ്കിലും പ്രതിരോധ ചികിത്സയടക്കമുള്ള മെഡിക്കല്‍ ക്യംപുകളില്‍ ആളുകളെത്താത്തത് ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്.
സംസ്ഥാനത്തെ ചില ആശുപത്രികളില്‍ ഹെല്‍ത്ത് കാര്‍ഡു മുഖേന ചുരുങ്ങിയ ചെലവില്‍ നടക്കുന്ന ചികിത്സകള്‍ക്ക് ഇപ്പോള്‍ എത്തുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെയും മറ്റന്നാളും ഇഫ്താർ പീരങ്കികൾ വെടിയുതിർക്കുക ഇവിടെ നിന്ന്; കൂടുതലറിയാം

uae
  •  5 days ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് ഡിവില്ലിയേഴ്സ്

Cricket
  •  5 days ago
No Image

നവീൻ ബാബുവിന് നേരെ മറ്റ് സമ്മർദങ്ങളും ഉണ്ടായിരുന്നുവെന്ന് ഭാര്യ മഞ്ജുഷ

Kerala
  •  5 days ago
No Image

കേരളത്തിൽ കൊടും ചൂട് തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  5 days ago
No Image

നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസിൽ 4 പേർ പിടിയിൽ

Kerala
  •  5 days ago
No Image

കാരണമില്ലാതെ റോഡിനു നടുവിൽ വാഹനം നിർത്തിയാൽ പണി കിട്ടും, ഒപ്പം പിഴയും

uae
  •  5 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ദുബൈ, അബൂദബി വിമാനത്താവളങ്ങളിൽ 40 ദിർഹത്തിൽ താഴെ നിരക്കിൽ ലഗേജ് സൂക്ഷിക്കാം

uae
  •  5 days ago
No Image

ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുമ്പേ ഇന്ത്യക്ക് നിരാശ, സൂപ്പർതാരത്തിന് പരുക്ക് 

Football
  •  5 days ago
No Image

'തകാമുൽ പെർമിറ്റ്'; ആഡംബര വാഹനങ്ങൾ വാടകക്കെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി ആർടിഎ

uae
  •  5 days ago
No Image

ഷഹബാസിന്റെ മരണം; കേസിലെ പ്രതികളെ കൊല്ലുമെന്ന് ഭീഷണിയുമായി ഊമക്കത്ത് 

Kerala
  •  5 days ago