മകളുടെ നികാഹ് നടത്തിയത് ഭര്ത്താവാണെന്നിരിക്കെ തന്റെ പേരില്‍ കേസെടുത്തതില്‍ ഗൂഢാലോചനയുണ്ടെന്ന് നൂര്‍ബീന റഷീദ്
കോഴിക്കോട്: ക്വാറന്റൈന് ലംഘിച്ച് മകളുടെ വിവാഹം നടത്തിയയെന്ന പരാതിയില്‍ വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദിനും മകനുമെതിരേ കേസ്.
അതേസമയം, തനിക്കെതിരായ പരാതി അടിസ്ഥാന രഹിതമാണെന്ന് നൂര്‍ബിന റഷീദ് പറഞ്ഞു. ഹാളില്‍ വച്ച് നടത്താന്‍ തീരുമാനിച്ച വിവാഹം കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി വീട്ടിലേക്ക് മാറ്റുകയായിരുന്നു.
വിവാഹം നടക്കുമ്പോള്‍ നിരോധനാജ്ഞ നിലവില്‍ വന്നിരുന്നില്ല. മകന് വന്നത് ഹൂസ്റ്റണില്‍ നിന്നാണ്. അവിടെ ഹൈ റിസ്ക് ഉണ്ടായിരുന്നില്ല. വന്നപ്പോള്‍ ക്വാറന്റൈന് നോട്ടിസും ലഭിച്ചിരുന്നില്ല. നികാഹ് നടത്തിയത് ഭര്ത്താവാണെന്നിരിക്കെ തന്റെ പേരില്‍ കേസെടുത്തതില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ പറഞ്ഞു.
ഐ.പി.സി 269, 188 വകുപ്പുകള്‍ പ്രകാരമാണ് ചേവായൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മകന് കൊറോണ നിരീക്ഷണത്തിലിരിക്കെ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് നൂര്‍ബിന റഷീദ് മകളുടെ വിവാഹം നടത്തിയെന്നും ഇതില്‍ അന്‍പതോളം പേര് പങ്കെടുത്തെന്നും കോഴിക്കോട് കോര്പറേഷന് ആരോഗ്യ വിഭാഗം പരാതി നല്‍കിയിരുന്നു. കൊറോണ നിരീക്ഷണത്തിലിരിക്കുന്ന മകന് വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഈ മാസം 14നാണ് മകന് അമേരിക്കയില്‍ നിന്നെത്തിയത്. 21ന് നൂര്‍ബീന റഷീദിന്റെ വീട്ടില്‍ വച്ചായിരുന്നു ലളിതമായ രീതിയില്‍ വിവാഹം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."