HOME
DETAILS
MAL
നിപായില്‍ ജാഗ്രത തുടരുന്നു; തിങ്കളാഴ്ച്ച സര്‍വകക്ഷിയോഗം
backup
June 02 2018 | 08:06 AM
കോഴിക്കോട്: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ നാലിന് തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം വിളിയ്ക്കുമെന്ന് ആരോഗ്യമന്ത്രി. തൈക്കാട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.
നിപാ വൈറസ് പടരുന്ന സാഹചര്യത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നിരീക്ഷണം തുടരും. സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."