ചെന്നൈയില്‍ മലയാളി ഡോക്ടര്‍ക്കും കൊവിഡ്
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മലയാളി. റെയില്‍വേ ആശുപത്രിയിലെ ഡോക്ടറായ ഇദ്ദേഹം കോട്ടയം സ്വദേശിയാണ്. ഡോക്ടറുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം 23 മുതല്‍ 26 വരെ റെയില്‍വേ ആശുപത്രി സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. മറ്റ് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈറോഡ്, പോടനൂര്‍ റെയില്‍വേ ആശുപത്രികളും അടച്ചിരിക്കുകയാണ്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ സേലം, ഈറോഡ് ജില്ലകളില്‍
അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പലചരക്ക് കടകള്‍ ഉള്‍പ്പടെ അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം.
അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ക്ക് പോലും പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. പച്ചക്കറിയും അവശ്യവസ്തുക്കളും ജില്ലാ ഭരണകൂടം വീട്ടില്‍ എത്തിച്ചുനല്‍കും. തായ്‌ലന്‍ഡ്, ഇന്തൊനേഷ്യന്‍ സ്വദേശികള്‍ ഈ പ്രദേശത്ത് ഒരാഴ്ചയോളം താമസിച്ചിരുന്നു. ഇവര്‍ 300ലധികം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ കണക്ക്. ഈ സാഹചര്യത്തിലാണ് രണ്ടു ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."