HOME
DETAILS

അമിത്ഷായുടെ മകന്റെ ബംഗ്ലാവ് നിര്‍മാണത്തിനെത്തിയ തൊഴിലാളിക്ക് കൊവിഡ് സംശയം; ഭീതിയോടെ ലക്ഷദ്വീപ്

  
backup
March 31 2020 | 14:03 PM

amitsha-son

 


കോഴിക്കോട്: അമിത്ഷായുടെ മകന്‍ ജയ്ഷായ്ക്ക് ബംഗ്ലാവ് നിര്‍മിക്കാനെത്തിയ തൊഴിലാളിക്ക് കൊവിഡ് സംശയമുണ്ടായതിനെ തുടര്‍ന്ന് ലക്ഷദ്വീപ് കൊവിഡ് ഭീതിയില്‍.
കഴിഞ്ഞ 22 നാണ് ദ്വീപിലെ പ്രധാന ടൂറിസം മേഖലയായ ബംഗാരം ദ്വീപില്‍ ബംഗ്ലാവിന്റെ നിര്‍മാണത്തിനായി മഹാരാഷ്ട്രയില്‍ നിന്നും തൊഴിലാളികളെത്തിയത്. ഇവരുമായി വന്ന കപ്പല്‍ കവരത്തിയില്‍ അടുപ്പിച്ചതോടെ ദ്വീപ് നിവാസികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. തൊഴിലാളികളിലൊരാള്‍ക്ക് കൊവിഡ് സംശയമുണ്ടെന്ന ആരോപണവുമായാണ് ദ്വീപ് നിവാസികള്‍ പ്രതിഷേധവുമായെത്തിയത്. ഇതേ തുടര്‍ന്ന് തൊഴിലാളികളെ ജനവാസമില്ലാത്ത പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു.
എന്നാല്‍ അര്‍ധരാത്രിയോടെ പൊലിസിന്റെയും സി.ആര്‍.പി.എഫിന്റെയും നേതൃത്വത്തില്‍ ഇവരെ ബംഗാരം ദ്വീപിലേക്ക് മാറ്റാന്‍ ശ്രമിച്ചതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. ഇതോടെ പൊലിസ് ലാത്തി വീശുകയും സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധവുമായെത്തിയ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇവരെ തിരിച്ചയക്കാമെന്ന് പോര്‍ട്ട് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അധികൃതരുടെ ഒത്താശയോടെ ഇവര്‍ ഇപ്പോഴും ലക്ഷദ്വീപില്‍ തന്നെ തങ്ങുന്നതായാണ് ദ്വീപ് വാസികള്‍ പറയുന്നത്.
കൂടാതെ കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ കഴിഞ്ഞ ആഴ്ചകളിലായി കേരളത്തില്‍ നിന്നും സ്വദേശികളായി എത്തിയത് ആയിരത്തിലധികം പേരാണ്. ബേപ്പൂരില്‍ നിന്നും ഇക്കഴിഞ്ഞ 22നാണ് അവസാനമായി യാത്രക്കാരുമായി കപ്പലെത്തിയത്. ഇതോടെ ദ്വീപ് നിവാസികള്‍ക്കിടയില്‍ വീണ്ടും ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷവും മംഗലാപുരത്ത് നിന്നടക്കം ആറോളം യാത്രാ കപ്പലുകളാണ് ഏകദേശം 500 ഓളം ദ്വീപ് സ്വദേശികളുമായി തീരമണഞ്ഞത്. കഴിഞ്ഞ ദിവസവും കൊവിഡ് സ്ഥിരീകരിച്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി നിരവധി പേരാണ് കപ്പലിറങ്ങിയത്. കേരളത്തില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നുമെത്തിയ ആയിരത്തിലധികം പേര്‍ ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇവരെ, രണ്ടു മണിക്കൂര്‍ ഇടവേളകളില്‍ ഇവര്‍ പുത്തിറങ്ങുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ അതത് പ്രദേശങ്ങളില്‍ അധികൃതരെയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് കൊവിഡ് ബാധ പരിശോധിക്കാനുള്ള സംവിധാനങ്ങളോ മറ്റൊ അധികൃതര്‍ ഒരുക്കിയിട്ടില്ലെന്ന് സ്വദേശികള്‍ പറയുന്നു. അധികൃതര്‍ കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും വേണ്ടത്ര ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വലിയ ആശങ്കയിലാണ് ദ്വീപ് നിവാസികള്‍. ദ്വീപുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന വെസ്സലുകളുടെ സര്‍വിസും ഇതിനോടകംതന്നെ നിര്‍ത്തി വച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago