HOME
DETAILS
MAL
വാഹന ഷോറൂമുകളിലെ താല്‍ക്കാലിക ജീവനക്കാര്‍ അനിശ്ചിതത്വത്തില്‍
backup
March 31 2020 | 21:03 PM
സ്വന്തം ലേഖകന്‍
കോലഞ്ചേരി: സംസ്ഥാനത്തെ ആയിരത്തോളം വാഹന ഷോറൂമുകളിലെ താല്‍ക്കാലിക ജീവനക്കാര്‍ അനിശ്ചിതത്വത്തില്‍. കൊവിഡ് ഭീതിയില്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതാണ് അവരുടെ ഭാവി ആശങ്കയിലാക്കുന്നത്.
വിവിധ വാഹനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങളില്‍ ഓരോന്നിലും പത്തോളം ജീവനക്കാരാണുള്ളത്. ഓരോ ജില്ലയിലും 50ല്‍ പരം ഷോറൂമുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. പത്തു ജീവനക്കാരില്‍ പകുതിയോളം പേര്‍ താല്‍ക്കാലിക ജീവനക്കാരാണ്. സ്ഥിരം ജീവനക്കാര്‍ക്ക് 15,000 മുതല്‍ 25,000 വരെ രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ലഭിക്കുമ്പോള്‍ താല്‍ക്കാലികക്കാരില്‍ ഒരാള്‍ക്ക് 5,000 മുതല്‍ 7,000 രൂപ വരെയാണ് ശമ്പളം.മാര്‍ച്ച് മാസത്തെ ശമ്പളം സ്ഥിരം ജീവനക്കാര്‍ക്ക് ഉറപ്പാക്കിയതായാണ് അറിയുന്നത്. എന്നാല്‍ താല്‍ക്കാലിക ജീവനക്കാരെ ഷോറൂം ഉടമകള്‍ അവഗണിക്കുകയാണ്. താല്‍ക്കാലിക ജീവനക്കാര്‍ മാസത്തില്‍ നിശ്ചിത എണ്ണം വാഹനങ്ങള്‍ വില്‍ക്കണമെന്നുണ്ട്. അതു കോവിഡ് കാലയളവില്‍ സാധ്യമാകാത്തതാണ് ഈ പ്രതിസന്ധിക്കു കാരണം. ഇതുപോലുള്ളവരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകാന്‍ ഇടയുള്ളതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."