HOME
DETAILS

ഉപേക്ഷിക്കപ്പെട്ട കരിങ്കല്‍ ക്വാറികള്‍ കൊതുക് വളര്‍ത്തു കേന്ദ്രങ്ങളായി മാറുന്നു

  
backup
June 03 2018 | 03:06 AM

%e0%b4%89%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%99-3

 

കൊട്ടാരക്കര: താലൂക്കിലെ ചില പ്രദേശങ്ങളില്‍ പനി വ്യാപകമായി പടര്‍ന്നു പിടിക്കുകയാണ്. പകര്‍ച്ചപനിയും, വയറിളക്കവും പലയിടങ്ങളില്‍ ഡെങ്കിപനിയും, സ്ഥിരീകരിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട പാറക്കുഴികള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറിയത് മഴക്കാല രോഗങ്ങള്‍ പടരുന്നതിന് കാരണമായിട്ടുണ്ട്.
ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ ചെറുതും വലുതുമായ നിരവധി പാറക്കുഴികളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. പാറയുടെ ലഭ്യത കുറഞ്ഞതും ആഴത്തിലുള്ള വെള്ളവത്തില്‍ പാറയെടുക്കാന്‍ സാധിക്കാത്തതാണ് പാറക്കുഴി ഉപേക്ഷിക്കാന്‍ കാരണം. ഇവയിലെല്ലാം വെള്ളം നിറഞ്ഞ് പായലും ചെളിയും മൂടി കിടക്കുകയാണ്. ഇതുമൂലം കൊതുകുകള്‍ക്ക് പെറ്റുപെരുകാനുള്ള എല്ലാ സാഹചര്യം ഈ വെള്ളക്കെട്ടില്‍ ഉണ്ട്.
ഇവയെല്ലാം സ്വകാര്യസ്ഥലങ്ങളില്‍ ആയതിനാല്‍ പൊതുജനങ്ങള്‍ക്ക് കൊതുക് നശീകരണം നടത്താനോ ശുചീകരിക്കാനോ സാധ്യമല്ല. ഇത്തരം പാറക്കുഴികള്‍ക്ക് സമീപം താമസിക്കുന്നവരെ രോഗം കൂടുതലായി ബാധിക്കുന്നുണ്ട്. പാറയുടെ ലഭ്യതയും ഖനനത്തിന്റെ സാധ്യതയും കുറയുന്നതോടെ ഉപേക്ഷിക്കപ്പെടുന്ന ഇത്തരം പാറക്കുഴികള്‍ നികത്താന്‍ ഉടമയോ കരാര്‍ എടുത്ത് നടത്തിവരുന്നവരോ തയാറാകാറില്ല.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോ ഖനനത്തിന് അനുമതി നല്‍കുന്ന സര്‍ക്കാര്‍ വകുപ്പുകളോ ഇത് നിബന്ധനയായി ഉള്‍പ്പെടുത്താറുമില്ല. അതിനാല്‍ പതിറ്റാണ്ടുകള്‍ മുന്‍പ് ഉപേക്ഷിക്കപ്പെട്ട കുഴികള്‍ പോലും മലിനജലം കെട്ടികിടക്കുകയാണ്. റോഡരികുകള്‍ വരെ കൈയേറി ഖനനം നടത്തിയ പാറക്കുഴികളും അനവധിയാണ്. ഹെക്ടറുകള്‍ വിസ്തീര്‍ണമുള്ള അഗാധ ഗര്‍ത്തങ്ങളാണ് ഇവയെല്ലാം. നിരവധി വാഹനാഅപകടങ്ങളും മരണങ്ങളും പല പാറക്കുഴികളിലും ഇതുമൂലം സംഭവിച്ചിട്ടുണ്ട്.
ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കും ഇപ്പോള്‍ ഇത്തരം വെള്ളക്കെട്ടുകള്‍ സുരക്ഷിത കേന്ദ്രങ്ങളാണ്.
റോഡരികിലുള്ള ഇത്തരം ക്വാറികള്‍ക്ക് സംരക്ഷണ വേലി കെട്ടാന്‍ പോലും ഉടമയോ കരാറുകാരോ തയാറാവുന്നില്ല. ക്വാറികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ഇത് നിബന്ധനയാക്കാനും അധികൃതര്‍ തയാറായിട്ടില്ല.
നാട്ടിന്‍ പുറങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന കൊതുകുജന്യ രോഗങ്ങള്‍ക്ക് പ്രധാന കാരണം ഈ പാറക്കുഴികളിലെ വെള്ളക്കെട്ടുകള്‍ ആണ്. വീട്ടിലെയും പരിസരത്തേയും കൊതുകു നശീകരണം കൊണ്ടു മാത്രം രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ലാ എന്നതാണ് അവസ്ഥ.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ഈ വിഷയം മുഖവുരയ്ക്ക് എടുക്കുന്നില്ല എന്ന പരാതി വ്യാപകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago