വംശീയാക്രമണം: ഇന്ത്യന്‍ ഹൈക്കമ്മിഷനറെ നൈജീരിയ വിളിപ്പിച്ചു
ന്യൂഡല്‍ഹി: നൈജീരിയന്‍ വംശജര്‍ക്കു നേരെ ഇന്ത്യയില്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ശക്തമായ നടപടികളുമായി ഇരുരാജ്യങ്ങളും രംഗത്ത്. സംഭവത്തില്‍ പ്രതിഷേധമറിയിക്കാനായി നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനര്‍ നാഗഭൂഷന്‍ റെഡ്ഡിയെ നൈജീരിയന്‍ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് എന്തു നടപടിയാണ് ഇന്ത്യ കൈക്കൊണ്ടതെന്ന് അറിയിക്കാന്‍ ഹൈക്കമ്മിഷനറോട് നൈജീരിയന്‍ വിദേശകാര്യ സെക്രട്ടറി ഒലുശോല എനികലദയ്യ ആവശ്യപ്പെട്ടു.
ആക്രമണങ്ങള്‍ തുടരാതിരിക്കാന്‍ ഇതിനകം നടന്ന സംഭവങ്ങളില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്കു കനത്തശിക്ഷ ഉറപ്പാക്കണം. രാജ്യത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
തങ്ങളുടെ പൗരന്മാര്ക്കു നേരെ ഇന്ത്യയില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ നൈജീരിയന്‍ സര്‍ക്കാരിന് കടുത്ത ആശങ്കയുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."