സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം: സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണം
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്കുന്നതിനായ് മുഖ്യമന്ത്രി പിണറായി വിജയന് മുന്നോട്ടുവച്ച സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം. ഒരുമാസത്തെ വേതനം സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും നല്‍കണം.
ജീവനക്കാരുമായി ആലോചിച്ച് ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് ഇന്നുചേര്‍ന്ന മന്ത്രി സഭായോഗം വ്യക്തമാക്കി. കൂടാതെ കൊവിഡ്-19 സംസ്ഥാനത്ത് നിയന്ത്രണവിധേയമാണെന്നും ലോക്ക് ഡൗണ്‍ വിജയകരമാണെന്നും യോഗം വിലയിരുത്തി.
കൂടാതെ മന്ത്രിമാര്‍ ഒരുലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം.മുഖ്യന്ത്രി പിണറായി വിജയന്, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് എന്നിവര്‍ ഇതിനോടകം തന്നെ ഒരു ലക്ഷംരൂപ നല്‍കിയിട്ടുണ്ട്.
.2018-ലെ പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടതിനാല് ഇത്തവണ നിയമവശങ്ങള്‍കൂടി സൂക്ഷ്മമായി പരിശോധിച്ചശേഷമേ ഉത്തരവിറക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."