HOME
DETAILS

കാര്‍ കലുങ്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  
backup
June 03, 2018 | 10:57 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b0

 

പയ്യാവൂര്‍ (കണ്ണൂര്‍): ചതിരംപുഴയില്‍ കാര്‍ കലുങ്കിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. വെട്ടത്ത് ജോണി- റജീന ദമ്പതികളുടെ മകന്‍ റിജുല്‍ ജോണി (19), കുരുവിലങ്ങാട്ട് ജോയി- ജാന്‍സി ദമ്പതികളുടെ മകന്‍ അനൂപ് ജോയി (19) എന്നിവരാണ് മരിച്ചത്.
കാറിന്റെ പിന്‍സീറ്റിലാണ് ഇവര്‍ ഇരുന്നത്. കാര്‍ ഓടിച്ചിരുന്ന മച്ചികാട്ട് തോമസിന്റെ മകന്‍ അഖില്‍ (19), വരമ്പകത്ത് സാജുവിന്റെ മകന്‍ സില്‍ജോ (19) എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അഖില്‍ പരിയാരം മെഡിക്കല്‍ കോളജിലും സില്‍ജോ മംഗളൂരു തേജസ്വിനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. നാലുപേരും ചന്ദനക്കാംപാറ സ്വദേശികളും സുഹൃത്തുക്കളുമാണ്.
ഇന്നലെ രാവിലെ 7.40നാണ് നാടിനെ നടുക്കിയ സംഭവം. ചന്ദനക്കാംപാറ ചെറുപുഷ്പ ദേവാലയത്തില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് പൈസക്കരിയിലേക്ക് പോകവെ ചതിരംപുഴ ടൗണിനു സമീപം നിയന്ത്രണംവിട്ട മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാര്‍ കലുങ്കിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്ന് പിന്‍ഭാഗം കലുങ്കില്‍ നിന്ന് തോട്ടിലേക്ക് വീണ് കത്തി അമരുകയായിരുന്നു.
കത്തിക്കരിഞ്ഞ അനൂപിന്റെ മൃതശരീരം ഇരിട്ടിയില്‍ നിന്നുവന്ന അഗ്‌നിശമനസേനയും പയ്യാവൂര്‍ പൊലിസും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റിലിരുന്ന റിജുല്‍ ജോണി റോഡിലേക്ക് തെറിച്ചുവീണ് തല്‍ക്ഷണം മരിച്ചു.
മരിച്ച റിജുല്‍ രാമപുരം മാര്‍ അഗസ്തിനോസ് കോളജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: റിജോ, മരിയ. അനൂപ് ബംഗളൂരു ക്രിസ്തു ജയന്തി കോളജില്‍ ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: അഭിലാഷ്, ആകര്‍ഷ്. ഇരുവരുടെയും മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചന്ദനക്കാംപാറ ചെറുപുഷ്പ ദേവാലയത്തില്‍ സംസ്‌കരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  2 days ago
No Image

ഫൈനലിലെ പരാജയത്തിന് കാരണം മോശം റഫറിയിങ്ങോ? വിവാദങ്ങളിൽ പ്രതികരിച്ച് ലയണൽ സ്കലോണി

Football
  •  2 days ago