ഏപ്രില്‍ അവസാനത്തോടെ എല്ലാ വീടുകളിലും വൈദ്യുതി: മന്ത്രി
തിരുവനന്തപുരം: ഏപ്രില്‍ അവസാനത്തോടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തുമെന്ന് മന്ത്രി എം.എം മണി. സമ്പൂര്‍ണ വൈദ്യുതീകരണത്തിനായുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോള്‍ 92.12 ശതമാനം വീടുകളില്‍ വൈദ്യുതി എത്തിക്കഴിഞ്ഞു. വൈദ്യുതീകരണത്തില്‍ പിന്നില്‍ നില്‍ക്കുന്നത് വയനാട്, ഇടുക്കി ജില്ലകളാണ്. ഈ ജില്ലകളിലെ മലയോരങ്ങളിലും ആദിവാസി ഊരുകളിലും വൈദ്യുതി എത്തിക്കാനുള്ള പ്രവൃത്തികള്‍ വൈദ്യുതി ബോര്‍ഡ് അതിവേഗം തീര്‍ത്തുവരികയാണ്. പദ്ധതിക്കു മുന്നോടിയായി നടത്തിയ സര്‍വേയില്‍ വൈദ്യുതീകരിക്കാത്ത 1.35 ലക്ഷം വീടുകള്‍ സംസ്ഥാനത്ത് ഉണ്ടെണ്ടന്നാണ് കണ്ടെണ്ടത്തിയത്. ഇതില്‍ 77,000ത്തില്‍ പരം വീടുകളില്‍ വയറിങ് ജോലികള്‍ പോലും നടന്നിരുന്നില്ല. ഇത്തരം വീടുകളില്‍ വയറിങ് ഉള്‍പ്പെടെ നടത്തിയാണ് കണക്ഷന്‍ നല്‍കുന്നത്.
മാര്‍ച്ച് 30 വരെ 1,33,409 ഗുണഭോക്താക്കളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ചെയ്തത്. ഇതില്‍1,25,000ത്തിലധികം വീടുകളില്‍ വൈദ്യുതി എത്തിക്കഴിഞ്ഞു. വയറിങ്, വനംവകുപ്പിന്റെ അനുമതി എന്നിവയാണ് പദ്ധതി നടപ്പാക്കുന്നതില്‍ കെ.എസ്.ഇ.ബി നേരിട്ടപ്രധാന വെല്ലുവിളികള്‍. വയറിങിന് വീടൊന്നിന് 5,000 രൂപ വകുപ്പ് തന്നെ ചെലവഴിച്ചു. പദ്ധതി നടത്തിപ്പിന് 174 കോടി രൂപയാണ് മൊത്തം ചെലവ്. 124 നിയോജകമണ്ഡലങ്ങള്‍ പൂര്‍ണമായി വൈദ്യുതീകരിച്ചു.
ആലപ്പുഴ, തൃശൂര്‍ ജില്ലകള്‍ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലകളായി. കെ.എസ്.ഇ.ബി ചെയര്‍മാന്‍ കെ.എസ് ഇളങ്കോവന്‍, വൈദ്യുതി വകുപ്പ് അഡീഷണല്‍ സെക്രട്ടറി പോള്‍ ആന്റണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."