HOME
DETAILS

ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് മുങ്ങിയ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തി

  
backup
April 03 2020 | 02:04 AM

%e0%b4%90%e0%b4%b8%e0%b5%8a%e0%b4%b2%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8
 
 
 
 
 
പത്തനാപുരം(കൊല്ലം): കൊവിഡ്  നിരീക്ഷണത്തിലിരിക്കെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് തമിഴ്‌നാട് സ്വദേശി മുങ്ങിയത് പരിഭ്രാന്തി പരത്തി. രണ്ടര മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഇയാളെ തിരികെ ആശുപത്രിയിലെത്തിച്ച് നിരീക്ഷണത്തിലാക്കി. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ തങ്കം (40)ആണ് ചാടിപ്പോയത്. 
പത്തനാപുരം ജനതാ ആശുപത്രിയില്‍  ഐസൊലേഷനില്‍ കഴിയവെയാണ് സംഭവം. പനിയും ചുമയും ഉണ്ടായതിനെ തുടര്‍ന്ന് പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു.  ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി വീണ്ടും രക്ത സാമ്പിള്‍  അയക്കുകയും ഇയാളെ ജനതാ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 
ഇന്നലെ രാവിലെ ആഹാരം കഴിച്ച് കൈ കഴുകാന്‍ പോയ ശേഷമാണ് കാണാതായത്.  സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസും നാട്ടുകാരും ചേര്‍ന്ന് പ്രദേശമാകെ തിരിച്ചില്‍ നടത്തി. ഉച്ചയ്ക്ക് രണ്ടോടെ കലഞ്ഞൂര്‍ കുടപ്പാറയ്ക്ക് സമീപത്തെ കനാല്‍ പുറമ്പോക്കില്‍ ക്ഷീണിച്ച് അവശനിലയില്‍ തങ്കത്തെ കണ്ടെത്തുകയായിരുന്നു. വാഴപ്പാറ കനാല്‍  വഴി പാലമലയിലെ വീട്ടിലേക്ക് നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ക്ഷീണിച്ച് കരയില്‍ കയറുകയായിരുന്നുവെന്ന് തങ്കം പൊലിസിനോട് പറഞ്ഞു. 
കൊട്ടാരക്കരയില്‍ നിന്ന്  പ്രത്യേകം അംബുലന്‍സ് എത്തിച്ച് തങ്കത്തെ വീണ്ടും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പത്തനാപുരം പൊലിസ് കേസെടുത്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago