HOME
DETAILS

സ്‌പെയിനില്‍ മരണം പതിനായിരം പിന്നിട്ടു, അമേരിക്കയില്‍ മരണം അയ്യായിരം കടന്നു; രോഗികള്‍ രണ്ടു ലക്ഷത്തിലേറെ

  
backup
April 03 2020 | 03:04 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af
 
 
മാഡ്രിഡ്: കൊവിഡ് രോഗം ബാധിച്ചുള്ള മരണത്തില്‍ ലോകത്ത് മരണസംഖ്യ പതിനായിരം പിന്നിടുന്ന  രണ്ടാമത്തെ  രാജ്യമായി സ്‌പെയിന്‍. ഇറ്റലിയില്‍ നേരത്തേതന്നെ മരണസംഖ്യ പതിനായിരം പിന്നിട്ടിരുന്നു. സ്‌പെയിനില്‍ കഴിഞ്ഞ ദിവസം മാത്രം 616 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സ്‌പെയിനിലെ മരണസംഖ്യ 10,003 ആയി ഉയര്‍ന്നു. സ്‌പെയിനില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നിട്ടുമുണ്ട്. 1,10,238 പേര്‍ക്കാണ് ഈ രാജ്യത്തു മാത്രം കൊവിഡ് ബാധിച്ചിരിക്കുന്നത്.
ഇറ്റലിയില്‍ 13,155 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. മരണസംഖ്യയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ഇറ്റലിയില്‍ 80,572 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, അമേരിക്കയില്‍ മരണസംഖ്യ അയ്യായിരം പിന്നിട്ടു. 5,200 പേരാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടിട്ടുണ്ട്. 2,17,188 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് രണ്ടര ലക്ഷത്തോളം പേര്‍ മരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നത്.
ലോകത്താകെ 9,65,134 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അരലക്ഷത്തോളം പേര്‍ ഗുരുതരാവസ്ഥയിലാണ് തുടരുന്നത്. 49,247 പേര്‍ മരിച്ചു. 2,03,308 പേര്‍ രോഗവിമുക്തരായി. 
ചൈനയില്‍ ഇന്നലെ പുതുതായി ആറു പേര്‍ക്കു മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുകയും പടര്‍ന്നുപിടിക്കുകയും ചെയ്ത ഇവിടെ മരിച്ചത് 3,318 പേരാണ്. 81,589 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 
ഇറാനില്‍ ഇന്നലെ 124 പേര്‍ക്കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 3,160 ആയി. ഇന്നലെ 2,875 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 50,468 ആയി. സ്വിറ്റ്‌സര്‍ലന്‍ഡില്‍ 505 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം 18,177 ആണ്. 
ബെല്‍ജിയത്തിലും മരണസംഖ്യ ആയിരം കടന്നു. ഇവിടെ 1,011 പേര്‍ മരിച്ചപ്പോള്‍ 15,348 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആസ്‌ത്രേലിയയില്‍ 25, ഓസ്ട്രിയയില്‍ 158, ദക്ഷിണ കൊറിയയില്‍ 169, കാനഡയില്‍ 129, ബ്രസീലില്‍ 244, ഇസ്‌റാഈലില്‍ 31, റഷ്യയില്‍ 30, മലേഷ്യയില്‍ 50, ഫിലിപ്പൈന്‍സില്‍ 107, പാകിസ്താനില്‍ 31, ഇന്തോനേഷ്യയില്‍ 170, അര്‍ജന്റീനയില്‍ 33 എന്നിങ്ങനെയാണ് മരണനിരക്ക്. മറ്റു രാജ്യങ്ങളിലും കൂടുതല്‍ മരണങ്ങളും പുതിയ രോഗബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago