പദവി മറന്ന് കലക്ടര്‍ തരംതാഴുന്നു: കോണ്‍ഗ്രസ്
കോഴിക്കോട്: എം.കെ രാഘവന്‍ എം.പിയെ പത്രക്കുറിപ്പിലും സോഷ്യല്‍ മീഡിയയിലും അവഹേളിക്കുന്ന തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് കോഴിക്കോടിന് അപമാനമാണെന്നു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. പി.ആര്‍.ഡി വാര്‍ത്താകുറിപ്പ് ദുരുപയോഗം ചെയ്യുകയും ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും എം.പിയെ അപമാനിക്കുകയും ചെയ്ത പ്രശാന്തിനെതിരേ ശക്തമായ വകുപ്പുതല നടപടി സ്വീകരിക്കണമെന്നു ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
ജനപ്രതിനിധിയെ പരസ്യമായി അപമാനിച്ചതിനെതിരേ വ്യാപകമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ അതില്‍ നിന്നു രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍, പ്രശാന്ത് സി.പി.എം ജില്ലാ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയാണു ചെയ്തതെന്നും അദ്ദേഹം പദവി മറന്നു തരംതാഴുകയാണെന്നും യോഗം വിലയിരുത്തി. ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ് അധ്യക്ഷനായി.
ഡി.സി.സി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം കെ.പി ബാബു ഉദ്ഘാടനം ചെയ്തു. സി.പി സലീം അധ്യക്ഷനായി. കണ്ടിയില്‍ ഗംഗാധരന്‍, പി.ബി ബിനീഷ് കുമാര്‍, എസ്.കെ അബൂബക്കര്‍, ഹേമലത വിശ്വനാഥ്, പി.വി അബ്ദുല്‍ കബീര്‍, പി.പി നൗഷിര്‍, വി.പി ദുല്‍ക്കിഫില്‍, ഫൗസിയ അസീസ്, പി.ടി ജനാര്‍ദനന്‍, ഇന്ദിര വേണുഗോപാല്‍, ബേബി പയ്യാനക്കല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."