HOME
DETAILS
MAL
ഷില്ലോങ്ങില്‍ കര്‍ഫ്യൂ നീട്ടി
backup
June 04 2018 | 22:06 PM
ഷില്ലോങ്: മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങില്‍ കര്‍ഫ്യൂ സമയം നീട്ടി. കഴിഞ്ഞ ദിവസം രാത്രി സുരക്ഷാസേനക്ക് നേരെ കല്ലേറ് ശക്തമായതിനെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഞായറാഴ്ച രാവിലെ കര്‍ഫ്യൂവില്‍ അയവ് വരുത്തിയിരുന്നു. ഈ സമയമാണ് പൊലിസിനു നേരെകല്ലേറുണ്ടായത്.ഇതേ തുടര്‍ന്ന് കര്‍ഫ്യൂ നീട്ടുകയായിരുന്നു. ഇതിന്റെ ഭാഗമായി മൊബൈല്‍ ഫോണിലൂടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിനും പെട്രോള്‍ ഡീസല്‍ തുടങ്ങിയവയുടെ വില്പനക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.സുരക്ഷാസേനയുടെ ആറ് ബറ്റാലിയനുകളെയാണ് ഷില്ലോങ്ങില്‍ വിന്യസിച്ചിട്ടുള്ളത്. ഷില്ലോങ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സര്‍വിസ് ബസിലെ ഡ്രൈവറും സ്ത്രീകളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇവിടെ സംഘര്‍ഷം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."