HOME
DETAILS

അതിര്‍ത്തി തുറക്കാനാകില്ല; പിടിവാശി തുടര്‍ന്ന് കര്‍ണാടകം

  
backup
April 05 2020 | 03:04 AM

karnataka-does-not-ready-to-open-borde-2020

ബംഗളുരു: കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കാസര്‍കോട്ടെ സ്ഥിതി അതീവഗുരുതരമാണ്. അതിര്‍ത്തി തുറക്കുന്നത് കര്‍ഡണാടകയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള-കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.സി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ നയം വ്യക്തമാക്കിയത്.

അതിര്‍ത്തി കടന്നുവരുന്നവര്‍ക്ക് ആര്‍ക്കൊക്കെ കൊറോണ ഉണ്ടെന്നും ഇല്ലെന്നും കണ്ടെത്താനുള്ള സാഹചര്യമില്ല. കര്‍ണാടകത്തിന് അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ ഇക്കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തിലെ രോഗികളെ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് മംഗളൂരുവിലെ പ്രമുഖ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്ക് നല്‍കിയ ഉത്തരവ് ദക്ഷിണ കന്നഡ ആരോഗ്യവിഭാഗം പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മംഗളൂരുവിലെ ഏഴു മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കും സുള്ള്യയിലെ മെഡിക്കല്‍ കോളജിനും ദക്ഷിണ കന്നഡ ആരോഗ്യ, കുടുംബക്ഷേമ ഓഫിസര്‍ ഉത്തരവ് നല്‍കിയത്. ഈ ഓഫിസര്‍ തന്നെയാണ് ഉത്തരവ് പിന്‍വലിച്ചെന്ന് വ്യക്തമാക്കി ആശുപത്രികള്‍ക്ക് വീണ്ടും കത്തുനല്‍കിയത്. ദക്ഷിണ കന്നഡ ആരോഗ്യവിഭാഗത്തിന്റെ ഉത്തരവ് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

എന്നാല്‍, കര്‍ണാടകയിലേക്കുള്ള മുഴുവന്‍ അതിര്‍ത്തികളും അടച്ചതിനാല്‍ പുതിയ ഉത്തരവ് കാസര്‍കോട് ജില്ലയില്‍ നിന്നുള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഉപകാരപ്പെടില്ല.

ചരക്കുവാഹനങ്ങള്‍ മാത്രമാണ് കര്‍ണാടക അതിര്‍ത്തിക്ക് ഇപ്പുറം കടത്തിവിടുന്നത്. അതിര്‍ത്തി കൊട്ടിയടച്ച് ആംബുലന്‍സില്‍ കൊണ്ടുപോയ രോഗികളെ തിരിച്ചയച്ചതിനെ തുടര്‍ന്ന് കാസര്‍ക്കോട്ടെ ഏഴുപേരാണ് കഴിഞ്ഞദിവസങ്ങളിലായി മരിച്ചത്.

അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെ മറികടക്കാന്‍ കര്‍ണാടക സുപ്രിം കോടതിയെ സമീപിച്ചിരുന്നെങ്കിലും അതിര്‍ത്തി കൊട്ടിയടക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി കഴിഞ്ഞദിവസം കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago