HOME
DETAILS

പെട്രോള്‍-ഡീസല്‍ വിലവര്‍ധനവില്‍ തൊഴില്‍ നഷ്ടപ്പെട്ട് 'കിളികള്‍'

  
backup
June 05 2018 | 04:06 AM

%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%80%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%b0-6

 


കുന്നംകുളം : സ്വകാര്യബസുകളുടെ മുന്‍ഡോറില്‍ തൂങ്ങിയാടിയിരുന്ന കിളികള്‍ അപ്രത്യക്ഷമാകുന്നു.
പ്രതിദിനമുണ്ടാകുന്ന ഡീസല്‍ ചിലവുള്‍പടെയുള്ള ചിലവുകള്‍ താങ്ങാനാകാത്തതിനാല്‍ ഈ തസ്തിക അവസാനിപ്പിക്കാന്‍ ബസുമകള്‍ തീരുമാനിച്ചു.സംസ്ഥാന വ്യാപകമായ ക്ലീനര്‍ തസ്തിക നിര്‍ത്തലാകുമ്പോള്‍ തൊഴില്‍ നഷ്ടപെടുന്നതു ഒരു ലക്ഷത്തിലേറെ ആളുകള്‍ക്കാണ്.
നിയമപരമായി ക്ലീനര്‍ എന്ന തസ്തിക ബസ് സര്‍വിസിലില്ല. എങ്കിലും കാലങ്ങളായി സ്വകാര്യ ബസുകളുടെ മുന്‍ വാതില്‍ നിയന്ത്രിച്ചിരുന്നതു കിളികളായിരുന്നു.
ഓടുന്ന ബസിലേക്കു കിളികളേപോലെ പറന്നു കയറുകയും വിദ്യാര്‍ഥികളുള്‍പടേയുള്ള യാത്രക്കാരുമായി പലപ്പോഴും തര്‍ക്കത്തിലേര്‍പെടുകയും ചെയ്തിരുന്ന കിളികളെ ആര്‍ക്കും പെട്ടെന്നു മറക്കാനാകില്ല.
സംസ്ഥാനത്താകമാനം ഒരു ലക്ഷത്തിലേറെ പേര്‍ സ്വകാര്യ ബസുകളുടെ മുന്‍വാതിലില്‍ പറന്നിറങ്ങി ഉപജീവനം നടത്തിയിരുന്നു എന്നതാണു വസ്തുത.
എന്നാല്‍ ഡീസലിനു 75 ഉം ടാക്‌സ് , ഇന്‍ഷുറന്‍സ്, പെര്‍മിറ്റ്, അറ്റകുറ്റപണികള്‍ എന്നിവക്കു പോലും പണം തികയാതെ നെട്ടോട്ടമോടുന്ന വ്യവസായത്തെ നിലനിര്‍ത്താന്‍ സാധ്യമായ സാധ്യതകളിലേക്കുള്ള അന്വേഷണമാണു മുന്‍വാതിലിലെ സുരക്ഷ ജീവനക്കാരെ വേണ്ടെന്നു വെക്കാന്‍ കാരണമായത്.
ഇതിലൂടെ പ്രതി ദിനം 750 രൂപയെങ്കിലും മിച്ചം വെക്കാനാകമെന്നാണു ബസുടമകള്‍ പറയുന്നത്. ഓരോ മാസവും സര്‍വിസ് നടത്തുന്ന ബസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. ഡീസല്‍ വര്‍ധനവ് 70 കടന്നതോടെ ദിവസ ചിലവിനു പോലും പണം കണ്ടെത്താന്‍ സര്‍വിസില്‍ നിന്നു സാധിക്കുന്നില്ലെന്നു ബസുടമകള്‍ പറയുന്നു.എല്ലാ ചിലവുകള്‍ക്കും പുറമേ പ്രതിമാസം പതിനായിരം രൂപയെങ്കിലും ശരാശരി പിഴ ഇനത്തില്‍ പൊലിസിനടക്കണം.
അമിത വേഗത, വണ്‍വേ തെറ്റിക്കല്‍, യാത്രക്കാരുമായുള്ള കശപിശ, വിദ്യാര്‍ഥികളുമായുള്ള തര്‍ക്കം തുടങ്ങി യാത്രക്കാരുടേയോ ജീവനക്കാരുടേയോ, പ്രശ്‌നം ആരുടേതാണെങ്കിലും പിഴ അടക്കേണ്ടതു ഉടമകള്‍ തന്നെയാണ്.
അതുകൊണ്ടു തന്നെ സംസ്ഥാനത്തെ ഗതാഗത സംവിധാനം എന്ന നിലയില്‍ ഇതു നിലനിര്‍ത്താനുള്ള തത്രപാടിലാണു ഉടമകള്‍.
ബസ് ഓടിയാല്‍ ചിലവിനു പോലും കാശില്ലെന്ന അവസ്ഥയുണ്ടായതിനാലാണു തങ്ങളെ പിരിച്ചുവിടുന്നതെന്നു ക്ലീനര്‍മാരും പറയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  3 months ago
No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  3 months ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  3 months ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  3 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  3 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  3 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago