HOME
DETAILS
MAL
കേന്ദ്രത്തിന്റെ സൗജന്യ അരിവിതരണം 20 മുതല്‍
backup
April 05 2020 | 04:04 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച സൗജന്യ അരിവിതരണം 20ന് ആരംഭിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍. മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ഓരോ അംഗങ്ങള്‍ക്കും അഞ്ചുകിലോ അരി വീതം മൂന്നുമാസത്തേക്ക് സൗജന്യമായി ലഭിക്കും. കൂടാതെ കാര്‍ഡൊന്നിന് ഓരോ കിലോഗ്രാം പയറും ഇവര്‍ക്ക് സൗജന്യമായി നല്‍കും. അധികമായി നല്‍കുന്ന കേന്ദ്ര റേഷന്‍വിഹിതം ജൂണ്‍ വരെ തുടരും.
ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന വിഹിതത്തിന് പുറമെയാണ് അന്ത്യോദയ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ആളൊന്നിന് അഞ്ച് കിലോ അരി ലഭിക്കുക. നീല, വെള്ള കാര്‍ഡുകാര്‍ക്ക് കേന്ദ്രവിഹിതം ഉണ്ടാകില്ല. കഴിഞ്ഞ നാലുദിവസം കൊണ്ട് സംസ്ഥാനത്ത് 63.5 ശതമാനം കുടുംബങ്ങള്‍ സൗജ്യ റേഷന്‍ വാങ്ങി. ഇന്നലെ മാത്രം 12.56 ലക്ഷം കാര്‍ഡുടമകളാണ് റേഷന്‍ വാങ്ങിയത്. ആകെയുള്ള 87.28 ലക്ഷം കാര്‍ഡുകളില്‍ 55.44 ലക്ഷം കുടുംബങ്ങളാണ് ഇതുവരെ റേഷന്‍ വാങ്ങിയത്. ബാക്കിയുള്ളവര്‍ക്ക് വരുംദിവസങ്ങളിലും റേഷന്‍വിതരണം ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഒരാള്‍ക്ക് പരമാവധി അഞ്ച് കിലോഗ്രാം അരിയോ അതല്ലെങ്കില്‍ നാല് കിലോ ആട്ടയോ ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നല്‍കുവാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഞായറാഴ്ചയും റേഷന്‍ കടകള്‍വഴി ഭക്ഷ്യധാന്യ വിതരണമുണ്ടാകും.
ഭക്ഷ്യക്കിറ്റ് വിതരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കടല, ചെറുപയര്‍, ഉഴുന്ന്, തുവരപ്പരിപ്പ് എന്നീ ഇനങ്ങളാണ് നാഫെഡ് വഴി ട്രെയിനില്‍ വരുന്നത്. ഇവ എത്തിയാലുടന്‍ വിതരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 17 ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കിറ്റ് വിതരണത്തിന് ആകെ 756 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യധാന്യങ്ങള്‍ക്ക് യാതൊരുതരത്തിലുള്ള ക്ഷാമവും സംസ്ഥാനത്തില്ല. കൃത്യഅളവില്‍ സൗജന്യ റേഷന്‍ നല്‍കാത്ത കടയുടമകള്‍ക്കെതിരേ നടപടിയെടുത്തതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."