HOME
DETAILS

'മുഖംമൂടി' നിറഞ്ഞുനിന്ന നിപ ചര്‍ച്ച

  
backup
June 05 2018 | 20:06 PM

mask-fully-nipah-meet-spm-today-articles

രോഗ പ്രതിരോധത്തിനുള്ള മുഖംമൂടി അണിഞ്ഞ് തിങ്കളാഴ്ച സഭയിലെത്തിയപ്പോള്‍ പാറക്കല്‍ അബ്ദുല്ലയ്ക്കു ലഭിച്ചത് അത്ര നല്ല പ്രതികരണമൊന്നും അല്ലെങ്കിലും ഇന്നലെ സഭയില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടത് ആ മുഖംമൂടി ആയിരുന്നു. വിരുദ്ധ പ്രതികരണങ്ങളിലൂടെ പാറക്കലിനെ വിമര്‍ശിക്കാന്‍ ശ്രമിച്ച ഭരണപക്ഷം ഫലത്തില്‍ അദ്ദേഹത്തിന്റെ മുഖംമൂടി പ്രകടനത്തിനു കൂടുതല്‍ പ്രചാരമുണ്ടാക്കുകയായിരുന്നു. നിപാ ബാധയും പ്രതിരോധവും സംബന്ധിച്ച് എം.കെ മുനീര്‍ കൊണ്ടുവന്ന അടിയന്തരപ്രമേയം സഭ ചര്‍ച്ചയ്‌ക്കെടുത്തപ്പോഴാണ് ഭരണപക്ഷം പാറക്കലിന്റെ മുഖംമൂടിയില്‍ കയറിപ്പിടിച്ചത്.
ചര്‍ച്ചക്കിടയില്‍ എ. പ്രദീപ് കുമാറാണ് ആദ്യം പാറക്കലിന്റെ മുഖംമൂടിയെ പരാമര്‍ശിച്ചത്. നിപാ വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു നില്‍ക്കുമ്പോള്‍ കഴിഞ്ഞ ദിവസം ഒരംഗം ചെറിയൊരു അലോസരം സഭയിലുണ്ടാക്കിയെന്നും അദ്ദേഹത്തിന്റെ നാട്ടില്‍ ആവശ്യത്തിനു മാസ്‌ക് കിട്ടാത്ത അവസ്ഥയില്‍ അത് അവിടെ കൊടുക്കാതെ അദ്ദേഹം അത് ഇങ്ങോട്ടു കൊണ്ടുവരികയാണുണ്ടായതെന്നുമായിരുന്നു പ്രദീപിന്റെ പ്രതികരണം. എന്നാല്‍, തന്റെ നാട്ടില്‍ ജനങ്ങള്‍ മരണഭയത്തില്‍ കഴിയുകയാണെന്നും അതിലേക്ക് സഭയുടെ ശ്രദ്ധ കൊണ്ടുവരാനാണ് താന്‍ ശ്രമിച്ചതെന്നും പാറക്കലിന്റെ മറുപടി.
എന്നിട്ടും പാറക്കലിനെ വിടാന്‍ ഭാവമില്ലെന്ന മട്ടിലായിരുന്നു ഭരണപക്ഷം. നിപാ വൈറസിനെക്കുറിച്ച് പാറക്കലിനു ബോധം വരാത്തതുകൊണ്ടാണ് മാസ്‌ക് ധരിച്ചു സഭയില്‍ വന്നു പ്രതിഷേധിച്ചതെന്ന് കെ. ദാസന്‍.


താന്‍ പ്രതിഷേധിച്ചതല്ല ശ്രദ്ധ കൊണ്ടുവരാന്‍ ശ്രമിച്ചതാണെന്ന് പാറക്കല്‍. യു.ഡി.എഫിന്റെയോ മുസ്‌ലിം ലീഗിന്റെയോ തീരുമാനമനുസരിച്ചല്ല പാറക്കല്‍ ഇതു ചെയ്തതെന്നും അദ്ദേഹം കൂട്ടത്തില്‍ നിന്ന് വേറിട്ട് 'ഇന്ത്യന്‍ യൂനിയന്‍ മാസ്‌ക് ലീഗ്' ആയിരിക്കുകയാണെന്നും പ്രദീപ് കുമാര്‍.
പാറക്കല്‍ കാര്യം വിശദീകരിച്ചിട്ടും എന്തിനാണ് അതു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് പി.കെ. ബഷീറിന്റെ ചോദ്യം. മന്ത്രി ടി.പി രാമകൃഷ്ണന്‍ മാസ്‌ക് ധരിക്കാതെയാണ് നഴ്‌സുമാരെയും മറ്റുള്ള ആരോഗ്യപ്രവര്‍ത്തകരെയുമൊക്കെ പോയിക്കാണുന്നതെന്ന് പി.ടി.എ റഹിം. പാറക്കല്‍ ചെയ്തതിനെ തെറ്റായി കാണരുതെന്നും ഈ വിഷയത്തില്‍ രാഷ്ട്രീയഭിന്നതകളുണ്ടാകുന്നതു ശരിയല്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഈ വിഷയത്തില്‍ പാറക്കലിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് എം.കെ മുനീര്‍. നിപാ ബാധിക്കാത്ത പ്രദേശമായ തിരുവനന്തപുരത്തുള്ള നിയമസഭയുടെ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ പോലും ആളുകള്‍ മാസ്‌ക് ധരിച്ച് ഇരിക്കുന്നുണ്ട്. കോഴിക്കോട്ട് പൊലിസുകാരെല്ലാം മാസ്‌ക് ധരിച്ചാണു നടക്കുന്നത്. അതിലേക്കു സഭയുടെ ശ്രദ്ധ കൊണ്ടുവരാനാണ് പാറക്കല്‍ മാസ്‌ക് ധരിച്ചത്. നിപയുടെ പേരില്‍ പലതരം മുതലെടുപ്പുകളും നടക്കുന്നുണ്ട്.


കോഴിയിറച്ചിയുടെ വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ഡി.എം.ഒയുടെ പേരില്‍ പുറത്തിറക്കിയ വ്യാജ പത്രക്കുറിപ്പില്‍ പശ്ചിമ ബംഗാളിലെ ഒരു മജിസ്‌ട്രേറ്റിന്റെ ഒപ്പും സീലുമാണുള്ളതെന്നും മുനീര്‍.
സര്‍വകലാശാലാ നിയമ ഭേദഗതിക്കുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത ടി.വി ഇബ്രാഹിം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ ചില കണ്ടെത്തലുകള്‍ സഭയില്‍ വെളിപ്പെടുത്തി.
സംസ്‌കൃതത്തിന് 500 വര്‍ഷം പഴക്കമുണ്ടെന്ന് ഇബ്രാഹിം പറഞ്ഞപ്പോള്‍ മന്ത്രി ജി. സുധാകരന്റെ ഇടപെടല്‍. സംസ്‌കൃതത്തിന് ആയിരക്കണക്കിനു വര്‍ഷം പഴക്കമുണ്ടെന്ന് സുധാകരന്റെ തിരുത്ത്. താന്‍ ഉദ്ദോശിച്ചത് 5,000 വര്‍ഷമാണെന്ന് ഇബ്രാഹിം. കഥകളി, മാര്‍ഗംകളി തുടങ്ങിയ കലാരൂപങ്ങള്‍ക്ക് സംസ്‌കൃത പശ്ചാത്തലമുണ്ടെന്നും ഒപെക് രാജ്യങ്ങളിലെല്ലാം ഔദ്യോഗിക ഭാഷ അറബി ആണെന്നുമുള്ള കണ്ടെത്തലുകളും അദ്ദേഹം വെളിപ്പെടുത്തി.
സവര്‍ണ ഭാഷയാണെന്ന ധാരണ കാരണം സംസ്‌കൃതം അധഃസ്ഥിത സമുദായങ്ങളിലുള്ളവര്‍ക്കു പഠിക്കാനായില്ലെന്ന് യു. പ്രതിഭാ ഹരി. സംസ്‌കൃതത്തിന് ആവശ്യത്തിന് കലാലയ അധ്യാപകരെ കിട്ടാനില്ലെന്നും താല്‍കാലിക അധ്യാപകരെയെല്ലാം പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്നും റോജി. എം ജോണ്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago