തളിക്കുളം 13-ാം വാര്‍ഡില്‍ സേവനകേന്ദ്രം ഒരുങ്ങി
വാടാനപ്പള്ളി: തളിക്കുളം ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡിലുള്ളവര്‍ക്ക് അപേക്ഷകളും പരാതികളും അയല്‍സഭക്കുള്ളിലെ സേവനകേന്ദ്രത്തില്‍ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളും കൈപ്പറ്റാം. ഒരോ അയല്‍ സഭയില്‍ നിന്നും പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന ക്ഷേമ പെന്‍ഷനുകളുടെയും വിവാഹം, മരണം, ലൈസന്‍സ് തുടങ്ങിയവയുടെ അപേക്ഷകളും ഇവിടെ നിന്നു ലഭിക്കും. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്നുള്ള 50 അംഗ വാര്‍ഡ് വികസനസമിതിയുടെ നേതൃത്വത്തിലായിരിക്കും ഇതിന്റെ പൂര്‍ണമായ നടത്തിപ്പ്.
വാര്‍ഡ്തല സേവന കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രജനി നിര്‍വഹിച്ചു. 13-ാം വാര്‍ഡ് നടത്തുന്ന ജനകീയ പദ്ധതി നാടിന് മാതൃകയാണ്. പലപ്പോഴും പലരും ജേലി സ്ഥലങ്ങളില്‍ നിന്ന് ഒഴിവ് സമയം നോക്കി പഞ്ചായത്തില്‍ വരുമ്പോള്‍ പഞ്ചായത്തിലും ഒഴിവ് സമയമായിരിക്കും. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പരിഹാരമായിരിക്കും സേവന കേന്ദ്രം പ്രവര്‍ത്തിന്റെ പ്രവര്‍ത്തനം. വാര്‍ഡ് അംഗം പി.എസ് സുല്‍ഫിക്കര്‍ അധ്യക്ഷനായി. രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."